നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
നോര്‍ത്ത് ഈസ്റ്റ് അഡള്‍ട്ട് ഡേ കെയറിന്റെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 27നു വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കോര്‍ഡിനേറ്റര്‍ പി.സി. ചാണ്ടി നേതൃത്വം നല്‍കി. ഫാ. പ്രിന്‍സ് ജോണിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടികള്‍ ഏറ്റവും സന്തോഷവും ആനന്ദവും പകരുന്നതായിരുന്നു. സലോമി, സ്റ്റീവ്, മൈക്കിള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനാലാപനത്തിനുശേഷം ക്രിസ്തുവിന്റെ ജനനത്തിന്റെ വിവിധ വശങ്ങളെ പരാമര്‍ശിച്ച തിരുവചന വായന വിജ്ഞാനപ്രദവും, ആത്മസന്തോഷം പകരുന്നതുമായിരുന്നു.


പെണ്ണമ്മ തോമസ്, മോളി വര്‍ഗീസ്, ജോണ്‍ ജോര്‍ജ് എന്നിവര്‍ തിരുവചന വായനകള്‍ക്ക് നേതൃത്വം നല്‍കി. സ്റ്റീവ് ചാണ്ടി സംഗീതം നല്‍കി പ്രോഫ. കോശി തലയ്ക്കല്‍, അച്ചാമ്മ കോശി എന്നിവരുടെ ഇംഗ്ലീഷ് ഗാനം മാധുര്യമേറിയതായിരുന്നു. ഡയറക്ടര്‍ വ്‌ളാഡ റുബാര്‍ക്കിന്റെ ക്രിസ്തുമസ് ആശംസയില്‍ പങ്കാളികളേയും, ജോലിക്കാരേയും, അതിഥികളേയും അഭിമാനപൂര്‍വ്വം ഓര്‍മിച്ച് സംസാരിച്ചു.


വിവിധ വാദ്യോപകരണങ്ങളോടുകൂടിയുള്ള ക്രിസ്തുമസ് കരോള്‍ ഗാനം സോളമന്‍ മര്‍ക്കോസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ക്രിസ്തുമസ് പാപ്പായെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഫാ. സജി മുക്കട്ട് സംസാരിച്ചു. തുടര്‍ന്ന് ക്രിസ്തുമസ് പാപ്പായായി വേഷമിട്ട ജോണ്‍ ജോര്‍ജ് ആശംസകള്‍ അറിയിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.


ശലോമോന്‍ രാജാവിന്റെ ചരിത്രഭാഗം വിശദീകരിച്ചുകൊണ്ട് നടത്തപ്പെട്ട സ്‌കിറ്റ് സദസിന് ഈണം പകരുന്നതായിരുന്നു. ജയിംസ് പീറ്റര്‍, വത്സ ജേക്കബ്, പോപ്പി വര്‍ഗീസ്, സോളമന്‍ മര്‍ക്കോസ് എന്നിവര്‍ കഥാപാത്രങ്ങളായിരുന്നു. ഇവിടെ ഇതാ രാജാവായ ശലോമോനിലും വലിയവന്‍ ക്രിസ്തു എന്നു പറഞ്ഞുകൊണ്ട് പി.സി ചാണ്ടി സംസാരിച്ചു. പരിപാടികള്‍ക്ക് എത്തിച്ചേര്‍ന്ന ഏവര്‍ക്കും ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


അതിഥികളായി എത്തിയ ഫാ. പ്രിന്‍സ് ജോണ്‍, ഫാ. സജി മുക്കൂട്ട്, ഫാ. എം.പി. ഫിലിപ്പ്, റവ. തമ്പി മര്‍ക്കോസ്, പാസ്റ്റര്‍ സാജന്‍ ജോര്‍ജ്, പാസ്റ്റര്‍ ഉമ്മന്‍ വര്‍ഗീസ്, പാസ്റ്റര്‍ വി.എം. ഡാനിയേല്‍, സുന്ദരേശന്‍ ജോസഫ് എന്നിവര്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. അച്ചാമ്മ കോശിയുടെ ഗാനാലാപനത്തിനുശേഷം പാസ്റ്റര്‍ വര്‍ഗീസ് മാത്യു നന്ദി പ്രകാശനം നടത്തി. തുടര്‍ന്നു ഫാ. എം.പി. ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി പരിപാടികള്‍ സമാപിച്ചു. പരിപാടികളില്‍ പങ്കെടുക്കുകയും, നേതൃത്വം നല്‍കുകയും ചെയ്ത ഏവരേയും അഭിനന്ദിച്ച് കോര്‍ഡിനേറ്റര്‍ പി.സി. ചാണ്ടി സംസാരിച്ചു.


Other News in this category4malayalees Recommends