യുഎസില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കുമെന്ന് ട്രംപ്

യുഎസില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കുമെന്ന് ട്രംപ്
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കാനൊരുങ്ങി യുഎസ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ആളുകളെ മാത്രമേ യുഎസിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

കാനഡയിലും ആസ്‌ത്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. അങ്ങനെ വന്നാല്‍ മികച്ച പശ്ചാത്തലമുള്ളവരായിരിക്കും യുഎസിലേക്ക് വരികയെന്ന് ട്രംപ് വ്യക്തമാക്കി. വിഷയത്തില്‍ ട്രംപിനോടും കൂടുതല്‍ പേര്‍ യോജിച്ചു. 21 ാം നൂറ്റാണ്ടില്‍ നമുക്ക് വിജയിക്കണമെങ്കില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനമാണ് വേണ്ടതെന്ന് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച പുതിയ ബില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചങ്ങലകളായുള്ള കുടിയേറ്റം നിരവധി പേരെയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. അത്തരം ആളുകള്‍ യുഎസിന് നല്ലതല്ല ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.

Other News in this category4malayalees Recommends