ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍ ഇടംനേടി

ലോക കേരള സഭ: അന്തിമ ലിസ്റ്റ് പുറപ്പെടുവിച്ചു, 6 അമേരിക്കന്‍ മലയാളികള്‍ ഇടംനേടി
തിരുവനന്തപുരം: ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരം നിയമസഭാ ഹാളില്‍ വച്ചു നടക്കുന്ന ലോക കേരള സഭയിലേക്കുള്ള പ്രതിനിധികളുടെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. അമേരിക്കയില്‍ നിന്ന് അറ് മലയാളികളാണ് അന്തിമ ലിസ്റ്റില്‍ ഇടം നേടിയത്.

ഡോ. എം.വി. പിള്ള, ഡോ. എം. അനിരുദ്ധന്‍, സുനില്‍ തൈമറ്റം, ജോസ് കാനാട്ട്, സതീശന്‍ നായര്‍, ഇ.എം. സ്റ്റീഫന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംനേടിയത്.

141 നിയമസഭാംഗങ്ങളും, 33 പാര്‍ലമെന്റ് അംഗങ്ങളും, 99 വിദേശ മലയാളികളും, 42 ഇന്ത്യയില്‍ നിന്നുള്ള കേരളത്തിനു വെളിയിലുള്ളവരും, പ്രമുഖരായ 30 വ്യവസായികളും, 6 തിരിച്ചെത്തിയ പ്രവാസി മലയാളികളും ഉള്‍പ്പടെ 351 പേര്‍ അടങ്ങുന്നതാണ് ലോക കേരള സഭ.

Other News in this category4malayalees Recommends