പെണ്‍വാണിഭം കണ്ണൂരില്‍: രണ്ട് സീരിയല്‍ നടികള്‍ പിടിയില്‍, 12ഫോണ്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവ പിടിച്ചെടുത്തു

പെണ്‍വാണിഭം കണ്ണൂരില്‍: രണ്ട് സീരിയല്‍ നടികള്‍ പിടിയില്‍, 12ഫോണ്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവ പിടിച്ചെടുത്തു
കണ്ണൂര്‍: പെണ്‍വാണിഭസംഘം കണ്ണൂരിലും എത്തി. 2 സ്ത്രീകള്‍ അടക്കം ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സീരിയല്‍ നടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പെണ്‍വാണിഭം നടത്തുന്നത്.

തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്. ചിറക്കല്‍ സ്വദേശി എന്‍പി ബിജില്‍ (33), തളാപ്പ് സ്വദേശി എപി സമിത് (30), പുഴാതി സ്വദേശി പി സജീഷ് (25), തുളിച്ചേരി കെകെ ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്വി പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എവി വിജില്‍ (25), വയനാട് അമ്ബലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍. അറസ്റ്റിലായ സീരിയല്‍ നടിമാര്‍ കാഞ്ഞിരത്തറ, ആലക്കോട് സ്വദേശിനികളാണ്.

കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാതസന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത്.


Other News in this category4malayalees Recommends