ബസ് യാത്രയ്ക്കിടെ മരിച്ചു: യാത്രക്കാരന്റെ മൃതദേഹം നടുറോഡില്‍ ഇറക്കി

ബസ് യാത്രയ്ക്കിടെ മരിച്ചു: യാത്രക്കാരന്റെ മൃതദേഹം നടുറോഡില്‍ ഇറക്കി
കൃഷ്ണഗിരി: ബസ് യാത്രയ്ക്കിടെ മരിച്ച ആളിന്റെ മൃതദേഹം നടുറോഡിലാക്കി. മൃതദേഹം നടുറോഡില്‍ ഇറക്കി ബസ് അധികൃതര്‍ സ്ഥലം വിടുകയായിരുന്നു. ബെംഗളൂരുവില്‍ നിന്ന് തിരുക്കോവിലൂര്‍ക്ക് പോയിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

മൃതദേഹം സഹയാത്രികനൊപ്പം നടുറോഡില്‍ ഇറക്കി ബസ് യാത്ര തുടരുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് കൂലിത്തൊഴിലാളികളായ രണ്ടു പേര്‍ ബസില്‍ കയറിയത്. തിരുക്കോവിലൂര്‍ക്ക് രണ്ടു പേരും ടിക്കറ്റെടുത്തു. എന്നാല്‍ യാത്രയ്ക്കിടെ തൊഴിലാളികളിലൊരാള്‍ മരിക്കുകയായിരുന്നു.

Other News in this category



4malayalees Recommends