മദ്യവും സിഗററ്റും നല്‍കാത്തതിന്റെ പേരില്‍ ലണ്ടനില്‍ 16 കാരന്‍ ഇന്ത്യന്‍ വംശജനായ കടക്കാരനെ കൊലപ്പെടുത്തി

മദ്യവും സിഗററ്റും നല്‍കാത്തതിന്റെ പേരില്‍ ലണ്ടനില്‍ 16 കാരന്‍ ഇന്ത്യന്‍ വംശജനായ കടക്കാരനെ കൊലപ്പെടുത്തി
മദ്യവും സിഗരറ്റും കൊടുക്കാന്‍ മടിച്ച ഇന്ത്യന്‍ വംശജനായ വ്യാപാരിയെ ലണ്ടനില്‍ പതിനാറുകാരന്‍ ആക്രമിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് വിജയ് പട്ടേല്‍ എന്ന വ്യപാരിക്ക് ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റത്. കൊലപാതകത്തില്‍ മൂന്ന് പേരുള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കുറ്റാരോപിതനായ പതിനാറുകാരന് മദ്യം കൊടുക്കാന്‍ നിരസിച്ചതിനുമപ്പുറത്തേക്ക് പ്രകോപനപരമായ പെരുമാറ്റമൊന്നും പട്ടേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഗുരുതരമായി പരിക്ക് പറ്റി നടപ്പാതയില്‍ കിടന്ന പട്ടേലിനെ ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രണ്ട് കുട്ടികളുടെയും ഭാര്യയുടെയുമൊപ്പമായിരുന്നു പട്ടേല്‍ ജീവിച്ചിരുന്നത്.

നെഞ്ചില്‍ ശക്തമായ ആക്രമണമേറ്റ പട്ടേല്‍ പിന്നോട്ട് മറിഞ്ഞ് വീണപ്പോള്‍ തലയ്ക്ക് ക്ഷധമേറ്റതാവാമെന്നും പോലീസ് നിരീക്ഷിച്ചു. സംഭവത്തിന് സാക്ഷികളെ തേടി അന്വേഷണം മുന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പട്ടേലിന്റ മരണത്തെ തുടര്‍ന്ന് കുടുംബത്തെ സഹായിക്കാന്‍ ഓണ്‍ലൈന്‍ ഫണ്ട് സമാഹരണം നടത്തി വരികയാണിപ്പോള്‍.

Other News in this category4malayalees Recommends