കേരളത്തിലെ മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നതായി വിവരം: ഐഎസ് ആശയങ്ങള്‍ കുഞ്ഞു മനസ്സില്‍ കുത്തിവയ്ക്കുന്നു

കേരളത്തിലെ മദ്രസകള്‍ തീവ്രവാദം പഠിപ്പിക്കുന്നതായി വിവരം: ഐഎസ് ആശയങ്ങള്‍ കുഞ്ഞു മനസ്സില്‍ കുത്തിവയ്ക്കുന്നു
മലപ്പുറം: കേരളത്തിലെ പല മദ്രസകളിലും തീവ്രവാദം പഠിപ്പിക്കുന്നതായി വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ രാജ്യത്ത് വിതയ്ക്കാന്‍ പര്യാപ്തമായ പഠനമാണ് ഇവിടങ്ങളില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമാധാനവും, സ്‌നേഹവും പഠിപ്പിച്ചിരുന്ന പരിശുദ്ധ ഖുറാന് പകരമാണ് ചില മദ്രസകള്‍ തീവ്രവാദ പഠനത്തിലേക്ക് തിരിഞ്ഞിട്ടുള്ളതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സൗദി അറേബ്യ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ ഇസ്ലാമിക ചിന്താഗതിയായ വഹാബിസം നാട്ടില്‍ പഠിപ്പിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. എണ്ണസമ്പത്ത് മൂലം തടിച്ച് കൊഴുത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഹവാല ഇടപാടിലൂടെ ഇതിനുള്ള ഫണ്ടും എത്തുന്നു.

ആഗോളതലത്തിലുള്ള യുദ്ധത്തിലൂടെ മുസ്ലീം ലോകം സ്ഥാപിക്കുകയെന്ന ഐഎസ് ആശയങ്ങളാണ് ഇത്തരം മദ്രസകള്‍ കുഞ്ഞ് മനസ്സുകളില്‍ കുത്തിവെയ്ക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന മദ്രസകളില്‍ ഇതാണ് നടക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറി കൂടിയായ മുഹമ്മദ് ബഷീര്‍ പറയുന്നു.

കുട്ടികളുടെ മനസ്സില്‍ മുസ്ലീം ലോകത്തിന് അടിസ്ഥാനം പാകിയ ശേഷം പതിയെ ഇത് സ്ഥാപിക്കുമെന്നാണ് ബഷീര്‍ അവകാശപ്പെടുന്നത്. വിവാദ മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായികിന്റെ സ്‌കൂളുകള്‍ ഇത്തരം പഠനം മൂലം അടച്ചുപൂട്ടുമ്പോഴും ഇയാളുടെ പ്രഭാഷണങ്ങള്‍ പല മദ്രസകളിലും പ്രദര്‍ശിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Other News in this category4malayalees Recommends