ബ്രെക്‌സിറ്റില്‍ ഡീലൊന്നുമില്ലാതെ വിട്ട് പോയാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥക്ക് 50 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം; അഞ്ച് ലക്ഷത്തോളം തൊഴില്‍ നഷ്ടപ്പെടും; സമ്പദ് വ്യവസ്ഥ പുറകിലേക്ക് പോകും;ജീവിത നിലവാരം താഴോട്ട് പോകും; മുന്നറിയിപ്പുമായി സാദിഖ് ഖാന്‍

ബ്രെക്‌സിറ്റില്‍ ഡീലൊന്നുമില്ലാതെ വിട്ട് പോയാല്‍ യുകെയുടെ സമ്പദ് വ്യവസ്ഥക്ക് 50 ബില്യണ്‍ പൗണ്ടിന്റെ നഷ്ടം;  അഞ്ച് ലക്ഷത്തോളം തൊഴില്‍ നഷ്ടപ്പെടും; സമ്പദ് വ്യവസ്ഥ  പുറകിലേക്ക് പോകും;ജീവിത നിലവാരം താഴോട്ട് പോകും; മുന്നറിയിപ്പുമായി സാദിഖ് ഖാന്‍
ബ്രെക്‌സിറ്റില്‍ യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോവുകയാണെങ്കില്‍ യുകെയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 50 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്ന പുതിയ മുന്നറിയിപ്പ് പുറത്ത് വന്നു. ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ കമ്മീഷന്‍ ചെയ്ത സ്വതന്ത്ര സാമ്പത്തിക വിശകലനം മുന്നറിയിപ്പേകുന്നു.രാജ്യം യൂണിയനില്‍ നിന്നും വിട്ട് പ പോകുന്ന അവസരത്തില്‍ അഞ്ച് സാധ്യതകള്‍ ഉണ്ടാകുമെന്നാണ് ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നത്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ഒരു നൂറ്റാണ്ട് പുറകിലാവുമെന്നതാണ് ഇതില്‍ ഏറ്റവും ആപത്കരമായ സാധ്യത.

ഇതിനെ തുടര്‍ന്ന് നെഗറ്റീവ് സ്വാധീനമുണ്ടാകാത്ത യാതൊരു മേഖലയും യുകെയിലെ സമ്പദ് വ്യവസ്ഥയിലുണ്ടാകില്ലെന്നും ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ട് ഖാന്‍ വെളിപ്പെടുത്തുന്നു. കേബ്രിഡ്ജിലെ എക്കണോമെട്രിക്‌സാണീ വിശകലനം നടത്തിയിരിക്കുന്നത്. നോ ഡീല്‍ എഗ്രിമെന്റിലാണ് യുകെ വിട്ട് പോകുന്നതെങ്കില്‍ അഞ്ച് ലക്ഷത്തോളം ജോലിള്‍ ഇല്ലാതാവുമെന്നും ഇതില്‍ 87,000 തൊഴിലുകള്‍ ലണ്ടനില്‍ നിന്ന് മാത്രമായി ഇല്ലാതാവുമെന്നും വ്യക്തമായിട്ടുണ്ട്. രണ്ട് വര്‍ഷത്തെ ട്രാന്‍സിഷന്‍ പിരിയഡില്‍ യുകെ യൂണിയനില്‍ നിന്ന് വിട്ട് പോയി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ചേര്‍ന്നാലും 470,000 ജോലികള്‍ ഇവിടെ നിന്നും അപ്രത്യക്ഷമാകുമെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.

യൂണിയനില്‍ നിന്നും വിട്ട് പോകുന്നതുമായി ബന്ധപ്പെട്ട നിര്‍ണായകമായ സാമ്പത്തിക അപകടങ്ങളും നഷ്ടങ്ങളും ഈ വിശകലനത്തിലൂടെ വെളിപ്പെടുന്നുവെന്നാണ് ഖാന്‍ മുന്നറിയിപ്പേകുന്നത്. ബ്രെക്‌സിറ്റ് വിലപേശലല്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് ഗവണ്‍മെന്റ് തുടര്‍ന്നാല്‍ രാജ്യത്തെ കുറഞ്ഞ സാമ്പത്തിക വളര്‍ച്ചക്കും തൊഴിലില്ലായ്മക്കും വഴിയൊരുക്കുമെന്നും ഖാന്‍ മുന്നറിയിപ്പേകുന്നു. ജോലികള്‍, സാമ്പത്തിക വളര്‍ച്ച, ജീവിത നിലവാരം എന്നിവയില്‍ കടുത്ത ത്ര്യാഘാതമുണ്ടാക്കുമെന്നും ഈ വിശകലനം എടുത്ത് കാട്ടുന്നു.

യുകെ നേരിടുന്ന ഇത്തരം വെല്ലുവിളികളെ നേരിടുന്നതിന് അനുസരിച്ച് ബ്രെക്‌സിറ്റ് വിലപേശല്‍ നടത്താന്‍ മന്ത്രിമാര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ് നിലവിലുളളതെന്നും ഖാന്‍ കുറ്റപ്പെടുത്തുന്നു. ഡീലൊന്നുമില്ലാത്ത കടുത്ത ബ്രെക്‌സിറ്റുമായി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയാല്‍ അത് ഏറ്റവും പ്രത്യാഘാതം നിറങ്ങ സാധ്യതയായിത്തീരുമെന്നും ഈ വിശകലനം താക്കീതേകുന്നു. അതിനാല്‍ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും നിലനിന്ന് കൊണ്ടുള്ള ഒരു കരാറിലെത്തുന്നതിനായി സര്‍ക്കാര്‍ സമീപനം മാറ്റേണ്ടതുണ്ടെന്നും ഈ പഠനം നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends