ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം

ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം
ദുബായിലെ കടകളില്‍ വെള്ളിയാഴ്ച 90 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. നാളെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്ലിനോടു അനുബന്ധിച്ച് നടത്തുന്ന മെഗാ സെയിലിന്റെ ഭാഗമായി നടത്തുന്ന ഡിസ്‌ക്കൗണ്ട് ലഭിക്കുക. ഈ ഓഫര്‍ അനുസരിച്ച് രാവിലെ 10 മുതല്‍ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 12 മണി വരെയാണ് ഓഫര്‍. അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്ന വരെ ഓഫര്‍ അനുസരിച്ചുള്ള വില്‍പ്പന നടത്തുമെന്നു അധികൃതര്‍ അറിയിച്ചു.

വസ്ത്ര വ്യാപാര രംഗത്തെ പ്രശസ്ത ബ്രാന്‍ഡുകളായ വെര്‍സ്‌കേസ് ജീന്‍സ്, ഡോക്‌സെ ആന്‍ഡ് ഗബ്ബാന, എസ്‌കാഡ, റോബര്‍ട്ടോ കാവാലി, ലവ് മോഷ്‌നോ, അര്‍മാനി ജീന്‍സ്, റോയ് റോബ്‌സണ്‍, ഡികെഎന്‍വൈ എന്നിവ വന്‍ വില കുറവില്‍ നാളെ സ്വന്തമാക്കാം. ഇതു കൂടാതെ വീട്ടുപകരണങ്ങളും മറ്റു അനവധി ഉപകരണങ്ങളും വില കുറവില്‍ സ്വന്തമാക്കാം.

ജനുവരി 27 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റ്‌വെല്‍. ദുബായ് ഷോപ്പിങ് ഫെസ്റ്റ്‌വെല്ലിനോട് അനുബന്ധിച്ച് മിക്ക ഷോപ്പിംഗ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളും വന്‍ വിലകുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒപ്പം സമ്മാനങ്ങളും പ്രഖ്യാപിച്ചു.

Other News in this category4malayalees Recommends