ഹരിയാന സര്‍ക്കാര്‍ കൊള്ളാം ; ഭഗവത് ഗീതയുടെ പത്തു കോപ്പികള്‍ വാങ്ങാന്‍ ചിലവാക്കിയത് 3.8 ലക്ഷം ; കുളവും പരിസരവും വൃത്തിയാക്കിയത് 1.1 കോടി മുടക്കി

ഹരിയാന സര്‍ക്കാര്‍ കൊള്ളാം ; ഭഗവത് ഗീതയുടെ പത്തു കോപ്പികള്‍ വാങ്ങാന്‍ ചിലവാക്കിയത് 3.8 ലക്ഷം ; കുളവും പരിസരവും വൃത്തിയാക്കിയത് 1.1 കോടി മുടക്കി
ഹരിയാനയില്‍ നടന്ന രാജ്യാന്തര ഗീത മഹോത്സവത്തിന് ഭഗവത് ഗീതയുടെ പത്തു കോപ്പികള്‍ വാങ്ങാന്‍ ബിജെപി സര്‍ക്കാര്‍ പൊടിച്ചത് 3.8 ലക്ഷം രൂപയോളം. കൈയ്യെഴുത് പ്രതിയെന്ന് തോന്നും വിധം പ്രത്യേക താളിലാണ് അച്ചടിച്ചിരുന്നതെന്നും ഇതിനാലാണ് വിലകൂടാന്‍ കാരണമെന്നുമാണ് അധികൃതരുടെ വിശദീകരണം.

കൂടാതെ മഹോത്സവത്തിന് വേദിയില്‍ നൃത്തം അവതരിപ്പിച്ച നടത്തിയ എംപിയും നടിയുമായ ഹേമമാലിനിക്ക് 15 ലക്ഷം രൂപയും ഡെല്‍ഹി ബിജെപി പ്രസിഡണ്ടും കലാകാരനുമായ മനോജ് തീവാരിക്ക് 10 ലക്ഷം രൂപയും നല്‍കി. പങ്കെടുക്കാനെത്തിയ വിശിഷ്ട വ്യക്തികള്‍ക്ക് ഉപഹാരം നല്‍കാനാണ് വിലയേറിയ ഭഗവത്ഗീത വാങ്ങിയത്. കുളവും പരിസരവും വൃത്തിയാക്കിയതിന് 1.11 കോടി രൂപ ചിലവാക്കിയെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തുക ചിലവാക്കിയത് പൊതുജന താല്‍പര്യാര്‍ത്ഥമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറയുന്നു.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്.

Other News in this category4malayalees Recommends