ഞാന്‍ ഒരു അവതാരികയായിട്ടല്ല അമ്മയായിട്ടാണ് എത്തിയത് ; പാകിസ്ഥാനില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധമറിയിച്ച് അവതാരിക

ഞാന്‍ ഒരു അവതാരികയായിട്ടല്ല അമ്മയായിട്ടാണ് എത്തിയത് ; പാകിസ്ഥാനില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധമറിയിച്ച് അവതാരിക
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് പാകിസ്ഥാനിലെ കസൂരില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം. പ്രതിഷേധം ശക്തമായിരിക്കെ തന്റെ പ്രതിഷേധ മാര്‍ഗ്ഗവുമായി പാകിസ്ഥാനി വാര്‍ത്താവതാരക. തന്റെ മകളുമായെത്തി വാര്‍ത്ത വായിച്ചുകൊണ്ടാണ് സമാ ടിവി ന്യൂസിലെ അവതാരക കിരണ്‍ നാസ് പ്രതിഷേധം രേഖപ്പെടുത്തിയത്.

'ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ വാര്‍ത്താവതാരകയല്ല. ഒരു മകളുടെ അമ്മയാണ്. അതുകൊണ്ടാണ് എന്റെ മകളുമായി ഇപ്പോള്‍ ന്യൂസ് വായിക്കാനെത്തിയത്'. എന്നാണ് കിരണ്‍ നാസ് എന്ന അവതാരക പറഞ്ഞത്. ചെറിയ ശവപ്പെട്ടികള്‍ക്ക ഭാരം കൂടുതലാണ്. ആ ഭാരം ഇപ്പോല്‍ പാകിസ്ഥാന്‍ ചുമന്നുകൊണ്ടിരിക്കയാണ്. എന്നും അവര്‍ പറഞ്ഞു.

രാജ്യത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായ സംഭവമാണ് എട്ടുവയസ്സുകാരിക്ക് നേരേയുണ്ടായ ബലാത്സംഗ ശ്രമം. കേസിനെക്കുറിച്ചായിരുന്നു അവതാരക വാര്‍ത്തയവതരിപ്പിച്ചത്.

ഖുറാന്‍ ക്ലാസ്സില്‍ പോയ പെണ്‍കുട്ടിയെ കാണാതാകുന്നത് ജനുവരി 5 ആണ്. തുടര്‍ന്ന അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം നഗരത്തിലെ മാലിന്യത്തിനിടയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.കുട്ടിയെ കാണാതാകുന്ന സമയത്ത് മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്നു. ഉംറ തീര്‍ത്ഥാടനത്തിന് മാതാപിതാക്കള്‍ പോയ സമയത്താണ് പെണ്‍കുട്ടിക്ക് നേരേ ആക്രമമുണ്ടാകുന്നത്.

Other News in this category4malayalees Recommends