ഏഴ് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍: പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടികൂടി

ഏഴ് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍: പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടികൂടി
നോയ്ഡ: ആളുകളുടെ രക്ഷകരായി മാറേണ്ട പോലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഏഴ് വയസുകാരിയെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെ അറസ്‌ററ് ചെയ്തു. സുഭാഷ് സിങ് (45) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാവിലെ 8.30 നായിരുന്നു സംഭവം. ഗൗതംബുദ്ധ് നഗറില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. വീടിനു സമീപത്തുനിന്ന് ബുധനാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം താമസ സ്ഥലത്തുവച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് സ്ഥലത്ത് ആദ്യമെത്തിയ രണ്ട് സ്ത്രീകളെ പോലീസ് ഉദ്യോഗസ്ഥന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് കൂടുതല്‍ പേര്‍ സ്ഥലത്തെത്തി കോണ്‍സ്റ്റബിളിനെ പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി കേസെടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends