പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കാനുള്ള ചികിത്സ: ആവശ്യക്കാര്‍ കൂടുന്നു

പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കാനുള്ള ചികിത്സ: ആവശ്യക്കാര്‍ കൂടുന്നു
ബാങ്കോക്ക്: പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കാനുള്ള ചികിത്സ വരെ സജീവമാകുന്നു. ആവശ്യക്കാര്‍ അത്തരത്തിലാണ് കൂടുന്നത്. കുറഞ്ഞ ചെലവിലാണ് ചികിത്സ നടക്കുന്നത്. ബാങ്കോക്കിലെ ലീലക്സ് ഹോസ്പിറ്റലില്‍ തിരക്ക് കൂടുതലാണ്.

ഇരുപത്തിരണ്ടു മുതല്‍ അമ്പത്തഞ്ചു വയസുവരെയുള്ളവരാണ് ചികിത്സ തേടി എത്തുന്നതില്‍ കൂടുതലും. ശരീരത്തിന് ഹാനികരമല്ലാത്ത ലേസര്‍ ഉപയോഗിച്ചാണ് വെളുപ്പിക്കല്‍ എന്നു പറയുന്നുണ്ടെങ്കിലും ചികിത്സയുടെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആശുപത്രിക്കാര്‍ തയ്യാറല്ല. അഞ്ചു ഘട്ടങ്ങളാണ് ചികിത്സയ്ക്കുള്ളത്. മറ്റ് സൗന്ദര്യ വര്‍ദ്ധക ചികിത്സകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ കുറഞ്ഞ ചെലവേ ഇതിനുള്ളൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പുരുഷന്മാരെങ്കിലും ഈ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു യുവാവ് ചികിത്സയ്ക്ക് വിധേയനാകുന്നതിന്റെ ചിത്രം തായ് ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ തലവര തെളിഞ്ഞത്. ദിവസവും നൂറുകണക്കിന് അന്വേഷണങ്ങളാണ് ഇതേപറ്റി ഉണ്ടാകുന്നത്.



Other News in this category



4malayalees Recommends