മലയാളിയായ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ ഇനി യുഎഇ ബഹിരാകാശ ഏജന്‍സിയിലേക്ക്

മലയാളിയായ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ ഇനി യുഎഇ ബഹിരാകാശ ഏജന്‍സിയിലേക്ക്
യുഎഇ ബഹിരാകാശ പദ്ധതികള്‍ക്ക് പിന്തുണ നല്‍കാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനും. മലയാളി ശാസ്ത്രജ്ഞനായ കെ രാധാകൃഷ്ണനാണ് യുഎഇ ബഹിരാകാശ ഏജന്‍സിയുടെ ഉപദേശക സമിതി അംഗമായി മാറുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കെ. രാധാകൃഷ്ണന്‍ സ്ഥാനമേല്‍ക്കും. ഇതുമായി ബന്ധപ്പെട്ട് യുഎഇ ബഹിരാകാശ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ.മുഹമ്മദ് അല്‍ അഹ്ബാബിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലും സ്ഥിരീകരിച്ചു.

2014 ല്‍ ഐഎസ്ആര്‍ഒയില്‍ വിരമിച്ച കെ.രാധാകൃഷ്ണന്‍ ഇന്ത്യയുടെ തന്നെ അഭിമാനമാണ്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍1 നു പിന്നില്‍ കെ.രാധാകൃഷ്ണന്റെ നിര്‍ണായക പങ്കുണ്ടായിരുന്നു.

Other News in this category



4malayalees Recommends