കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി ട്രംപ് ; ഒരു പ്രസിഡന്റിന് ചേരാത്ത വാക്കുകളുമായി വിവാദം സൃഷ്ടിച്ച് ട്രംപ് വീണ്ടും

കുടിയേറ്റ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി ട്രംപ് ; ഒരു പ്രസിഡന്റിന് ചേരാത്ത വാക്കുകളുമായി വിവാദം സൃഷ്ടിച്ച് ട്രംപ് വീണ്ടും
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പു മുതല്‍ പ്രസിഡന്റായ ശേഷവും വിവാദ പ്രസ്താവനയുമായി തുരടുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോഴിതാ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യ പരാമര്‍ശവുമായി ട്രംപ് രംഗത്തെത്തി. കുടിയേറ്റ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് രാജ്യങ്ങളെ മോശമായ വാക്കുപയോഗിച്ച് ട്രംപ് വിശേഷിപ്പിച്ചത്.

എന്തിനാണ് ഇത്തരം ' ഷിറ്റ്‌ഹോള്‍' രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്ക സ്വീകരിക്കുന്നതെന്ന് ട്രംപ് ചോദിച്ചു. യോഗത്തില്‍ പങ്കെടുത്ത ചിലരെ ഉദ്ധരിച്ചാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ ഉദ്ദേശിച്ചാണ് ട്രംപ് പരാമര്‍ശം നടത്തിയതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവരേയും പ്രത്യേക നിറത്തിലുള്ളവരേയും ട്രംപിന് ഇഷ്ടമല്ലെന്ന കാര്യം എല്ലാവര്‍ക്കും തന്നെ അറിയുന്നതാണ്. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത വംശീയമായി ചിന്തിക്കുന്ന ഒരാളാണ് ട്രംപ് എന്ന കാര്യത്തില്‍ സംശയമില്ല, സമാജികരില്‍ ഒരാളായ ലൂയിസ് ഗട്ടിയോറസ് പറഞ്ഞു.

വിദേശ പൗരന്മാര്‍ അമേരിക്കയിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കാനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് അംഗങ്ങളുമായി ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്.

Other News in this category4malayalees Recommends