ആമിയില്‍ വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗീകത കടന്നുവരാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് കമല്‍

ആമിയില്‍ വിദ്യാബാലനായിരുന്നെങ്കില്‍ ലൈംഗീകത കടന്നുവരാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് കമല്‍
ഏറെ വിവാദങ്ങള്‍ക്ക് ശേഷം ആമി എന്ന ചിത്രം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സംവിധായകന്‍ കമല്‍. ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയും കമലിനുണ്ട്. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാല്‍ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും ചിത്രം തിയേറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് താനെന്ന് കമല്‍ പറയുന്നു.

ആമിയില്‍ വിദ്യാബാലന് വേണ്ടി കരുതിവെച്ചിരുന്ന മാധവിക്കുട്ടിയെയല്ല മഞ്ജു ചെയ്തതെന്നും വിദ്യ ചെയ്തിരുന്നെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നുവരാന്‍ സാധ്യതുണ്ടായിരുന്നെന്നും കമല്‍ പറയുന്നു.

വിദ്യാബാലന് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയല്ല മഞ്ജു ചെയ്തത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒരു പാര്‍ട്ട് ആയിരുന്നു അത്. പക്ഷെ മഞ്ജുവിലേക്ക് എത്തുമ്പോള്‍ സാധാരണ തൃശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി. മാധവിക്കുട്ടി അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട സാഹിത്യക്കാരിയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ ഒരു സാധാരണ മലയാളി സ്ത്രീ ആയിരുന്നു. ആ പരിചിത കഥാകാരിയാവാന്‍ വിദ്യാ ബാലനെക്കാള്‍ കഴിയുന്നത് മഞ്ജുവിന് തന്നെയാണ്'കമല്‍ പറയുന്നു. പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇങ്ങനെ പറഞ്ഞത്.

Other News in this category



4malayalees Recommends