നാലു വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വിധിയ്ക്ക് തൊട്ടുമുമ്പ് പ്രതിയുടെ ആത്മഹത്യാശ്രമം

നാലു വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വിധിയ്ക്ക് തൊട്ടുമുമ്പ് പ്രതിയുടെ ആത്മഹത്യാശ്രമം
ചോറ്റാനിക്കരയില്‍ നാലു വയസ്സുകാരിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ഇന്ന് വിധിക്കാനിരിക്കേ ഒന്നാം പ്രതി രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം സബ് ജയിലില്‍ വിഷം കഴിച്ചാണ് ആത്മഹത്യാ ശ്രമം. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസ് കോടതി 11 മണിക്ക് പരിഗണിക്കുന്നതിന് മുമ്പാണ് സംഭവം. രഞ്ജിത്തും കുട്ടിയുടെ അമ്മയും ഉള്‍പ്പെടെ കേസില്‍ മൂന്ന് പ്രതികളാണുള്ളത്.

നാടിനെ നടുക്കിയ സംഭവമായിരുന്നു കുട്ടിയുടെ ക്രൂര കൊലപാതകം. ചോറ്റാനിക്കര അമ്പാടി മലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത് സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ അമ്മയേയും പോലീസ് പ്രതി ചേര്‍ത്തിരുന്നു. ഇവര്‍ മൂവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

2013 ഒക്ടോബറിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവുടെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയിലിലായിരിക്കേ രഞ്ജിത് എന്നയാളുമായി യുവതി അടുപ്പത്തിലാണ്. ഇവരുടെ ബന്ധത്തിന് തടസ്സമാകുമെന്നതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലയ്ക്ക് ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പോലീസില്‍ പരാതിയും നല്‍കി. പിന്നീട് അമ്മയുടെ മൊഴിയില്‍ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയ വിവരങ്ങള്‍ പുറത്തുവന്നത്.

Other News in this category4malayalees Recommends