എന്‍എച്ച്എസിലെ കാഷ്വാലിറ്റി യൂണിറ്റുകളിലെ അഞ്ചിലൊന്ന് രോഗികളും നാല് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു;എമര്‍ജന്‍സി യൂണിറ്റുകള്‍ക്ക് വെളിയില്‍ ആംബുലന്‍സുകളില്‍ വേദനയില്‍ പുളഞ്ഞ് ദീര്‍ഘനേരം കാത്തിരിക്കുന്നവരേറുന്നു

എന്‍എച്ച്എസിലെ കാഷ്വാലിറ്റി യൂണിറ്റുകളിലെ അഞ്ചിലൊന്ന് രോഗികളും നാല് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വരുന്നു;എമര്‍ജന്‍സി യൂണിറ്റുകള്‍ക്ക് വെളിയില്‍ ആംബുലന്‍സുകളില്‍ വേദനയില്‍ പുളഞ്ഞ് ദീര്‍ഘനേരം കാത്തിരിക്കുന്നവരേറുന്നു
എന്‍എച്ച്എസിലെ എ ആന്‍ഡ് ഇ യൂണിറ്റുകള്‍ക്ക് മുന്നിലൂടെ ഇപ്പോള്‍ കടന്ന് പോകാന്‍ പറ്റാത്ത വിധത്തിലുള്ള ദയനീയാവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇവയ്ക്ക് മുമ്പില്‍ കാത്ത് കെട്ടിക്കിടക്കുന്ന ആംബുലന്‍സുകളില്‍ കിടന്നും ഇരുന്നും രോഗികള്‍ വേദയോടെ പുളയുന്ന രോദനം ആരുടെയും കരളലയിപ്പിക്കുന്നതാണ്. രാജ്യമാകമാനമുള്ള എന്‍എച്ച്എസിലെ കാഷ്വാലിറ്റി യൂണിറ്റുകളിലെ അഞ്ചിലൊന്ന് രോഗികളും ചുരുങ്ങിയത് നാല് മണിക്കൂറിലധികം കാത്തിരുന്നാല്‍ മാത്രമേ അവര്‍ക്ക് എ ആന്‍ഡ് ഇ യൂണിറ്റുകളിലേക്ക് പ്രവേശിക്കാന്‍ പോലും സാധിക്കുന്നുള്ളുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയെ വിഴുങ്ങിയിരിക്കുന്ന ഏറ്റവും കടുത്ത വിന്ററാണ് ഈ ദുരവസ്ഥക്ക് മുഖ്യ കാരണമായി വര്‍ത്തിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഡോക്ടറെ കാണുന്നതിന് മുമ്പ് മണിക്കൂറുകളോളം ആംബുലന്‍സില്‍ ഇരിക്കേണ്ടി വരുന്നത് പ്രതിദിനം 17,000 രോഗികള്‍ക്കാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളും പുറത്ത് വന്നിരിക്കുന്നു. സുഖമില്ലാതെ നാം വിളിച്ച ഉടന്‍ ആംബുലന്‍സ് വന്നാലും രക്ഷയില്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ആംബുലന്‍സില്‍ എമര്‍ജന്‍സി യൂണിറ്റിന് മുന്നിലെത്തിയാലും അകത്തേക്ക് കടക്കാന്‍ എത്ര മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്നത് ഓരോരുത്തരുടെ യോഗഭാഗ്യങ്ങള്‍ക്കനുസരിച്ചായിരിക്കും നിര്‍ണയിക്കപ്പെടുന്നത്.

ഓസി ഫ്‌ലൂ പോലുളള രോഗങ്ങള്‍ അസാധാരണമായ വിന്ററില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നതിനാല്‍ രാജ്യത്തെ ഭൂരിഭാഗം ഹോസ്പിറ്റല്‍ ബെഡുകളും ഒഴിവില്ലാതായിരിക്കുകയാണ്. അതിന് പുറമെ ഒരൊറ്റ കിടക്ക പോലും ഒഴിവില്ലെന്ന കടുത്ത മുന്നറിയിപ്പുമായി 24 ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍ മുന്നോട്ട് വന്നതും ഉയര്‍ന്ന ആപത് സാധ്യതയാണ് ഉയര്‍ത്തിയിരിക്കുന്നത്. യുകെയിലെ എമര്‍ജന്‍സി യൂണിറ്റുകള്‍ക്ക് മുന്നില്‍ രോഗികള്‍ ഇത്രയധികം മണിക്കൂറുകള്‍ കാ്ത്ത് കെട്ടിക്കിടക്കേണ്ടുന്ന ദുരവസ്ഥ ഇതിന് മുമ്പ് ഇത്രയും രൂക്ഷമായിരുന്നില്ല.

എന്‍എച്ച്എസ് ഇംഗ്ലണ്ട് പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ 85.1 ശതമാനം രോഗികളും അഞ്ച് മണിക്കൂറോളമാണ് കാത്ത് കെട്ടിക്കിടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇതിന് പുറമെ മൂന്ന് ലക്ഷത്തോളം രോഗികളാണ് എല്ലാ എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ കുറഞ്ഞത് നാല് മണിക്കൂറെങ്കിലും കാത്തിരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്. 2010 ന് ശേഷം ഇത്രയും പരിതാപകരമായ അവസ്ഥ എ ആന്‍ഡ് ഇ കളില്‍ സംജാതമായിരുന്നില്ല. ആംബുലന്‍സുകളിലെത്തുന്ന രോഗികള്‍ എ ആന്‍ഡ് ഇ യൂണിറ്റുകള്‍ക്ക് മുന്നില്‍ കാത്തിരിക്കേണ്ടുന്ന അവസ്ഥയും പെരുകിയിരിക്കുകയാണ്. ഈ വിധത്തില്‍ 5000ത്തില്‍ അധികം രോഗികളാണ് ആംബുലന്‍സുകളില്‍ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ടി വന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രോഗികള്‍ ഏത് നിമിഷവും മരിക്കുന്നതിനുള്ള സാധ്യതയും പെരുകിയിരിക്കുകയാണ്.

Other News in this category4malayalees Recommends