ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കി ; പ്രതിഷേധം ഭയന്നെന്ന് റിപ്പോര്‍ട്ടുകള്‍

ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കി ; പ്രതിഷേധം ഭയന്നെന്ന് റിപ്പോര്‍ട്ടുകള്‍
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്താനിരുന്ന യു കെ സന്ദര്‍ശനം റദ്ദാക്കി. ലണ്ടനിലെ പുതിയ യുഎസ് എംബസി ട്രംപ് ഉത്ഘാടനം ചെയ്യുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ എംബസിയുടെ ഉത്ഘാടനം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഉത്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

യുകെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയാണ് ട്രംപിനെ ക്ഷണിച്ചിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിരുന്നെങ്കിലും കൃത്യമായി തീയതി പ്രഖ്യാപിച്ചിരുന്നില്ല.

അതേസമയം സന്ദര്‍ശനം റദ്ദാക്കിയത് അടക്കമുള്ള വാര്‍ത്തകളൊന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല. വ്യാപക പ്രതിഷേധം ഭയന്നാണ് ട്രംപ് സന്ദര്‍ശനം മാറ്റിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട് .

Other News in this category4malayalees Recommends