ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെട്ട സംഭവം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഏഴു വയസ്സുകാരി ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെട്ട സംഭവം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാകിസ്താനിലെ കസൂരില്‍ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം രണ്ടാം ദിവസവും ശക്തമായി തുടരുന്നു. പഞ്ചാബ് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ാവശ്യം ഉയര്‍ന്നുകഴിഞ്ഞു.

അതിനിടെ പെണ്‍കുട്ടിയുമായി പോകുന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. മദ്രസയില്‍ നിന്ന് തിരിച്ചു വരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ ഉംറ നിര്‍വ്വഹിക്കാനായി സൗദിയില്‍ പോയിരിക്കുകയായിരുന്നു.

പഞ്ചാബ് പ്രവിശ്യയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനകം പ്രതിയെ പിടികൂടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി മുഹമ്മദ് ഷെഹ്ബാസ് പൊലീസിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. ഇതിന് സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പാകിസ്താനി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നാണ് ബലാത്സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.നിരവധി പരുക്കുകളാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ക്രൂര കൊലപാതകം ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

Other News in this category4malayalees Recommends