പുരുഷനേക്കാള്‍ കൂടുതല്‍ അശ്ലീലം ആസ്വദിക്കുന്നത് സ്ത്രീകളെന്ന് പഠനം: സ്ത്രീകളുടെ ഇഷ്ടങ്ങള്‍ ഇതൊക്കെ

പുരുഷനേക്കാള്‍ കൂടുതല്‍ അശ്ലീലം ആസ്വദിക്കുന്നത് സ്ത്രീകളെന്ന് പഠനം: സ്ത്രീകളുടെ ഇഷ്ടങ്ങള്‍ ഇതൊക്കെ

പുരുഷനേക്കാള്‍ കൂടുതല്‍ അശ്ലീലം കാണുന്നതും ആസ്വദിക്കുന്നതും സ്ത്രീകളാണെന്ന് പഠനം. 18 വയസ്സിനും 34 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ് സര്‍വ്വേ നടത്തിയത്. ഭൂരിഭാഗം സ്ത്രീകളും ഇത്തരം വീഡിയോകള്‍ ഒറ്റയ്ക്ക് കാണാനാണ് ഇഷ്ടപ്പെടുന്നത്.


മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകളും ഇതുവരെ പങ്കാളിയോടൊത്ത് അശ്ലീല വീഡിയോകള്‍ കാണാത്തവരാണ്. ഇത്തരം വീഡിയോകള്‍ കാണുന്നത് മൂലം അവരുടെ ലൈംഗിക ജീവിതത്തില്‍ നല്ല രീതിയിലുള്ള മാറ്റം ഉണ്ടായെന്നും സ്ത്രീകള്‍ അഭിപ്രായപ്പെട്ടു.

സ്പാനിഷ് ഓണ്‍ലൈന്‍ സര്‍വ്വേ വിഭാഗം ടൈപ്ഫോം അന്താരാഷ്ട്ര വിമണ്‍സ് മാഗസിനായ മേരി ക്ലെയറിന് വേണ്ടി നടത്തിയ സര്‍വ്വേ ഫലത്തിലാണ് സ്ത്രീകള്‍ ആഴ്ചയില്‍ ഒരിക്കല്‍ അശ്ലീല വീഡിയോകള്‍ കാണുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. 3000 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 90 ശതമാനം സ്ത്രീകളും അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ കാണുന്നതായും മൂന്നില്‍ രണ്ട് വിഭാഗം സ്ത്രീകള്‍ അവരുടെ ഫോണില്‍ കാണുന്നതായും ദ ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകളില്‍ മിക്കവരും നെറ്റില്‍ അശ്ലീലം തിരയുന്നവരാണെന്നാണ് നീല്‍സന്‍, നെറ്റ് റേറ്റിംഗ്സ് ഗ്രൂപ്പ് നടത്തിയ പഠനത്തിലും പറയുന്നു. ഹസ്റ്റലര്‍ വീഡിയോ സൈറ്റിന്റെ മാര്‍ക്കറ്റിംഗ് മേധാവിയായ തെരേസ ഫ്ലിന്റിന്റെ അഭിപ്രായപ്രകാരം ഇവരുടെ സൈറ്റില്‍ അംഗത്വമെടുത്തവരില്‍ 56 ശതമാനവും സ്ത്രീകളാണെന്നാണ്.



Other News in this category



4malayalees Recommends