ഞാന്‍ മദ്യപിക്കും: കേരളത്തില്‍ എല്ലാവരും മദ്യപിക്കാറുണ്ടെന്ന് മോഹന്‍ലാല്‍, ലാലിനെതിരെ ട്രോള്‍ പൂരം

ഞാന്‍ മദ്യപിക്കും: കേരളത്തില്‍ എല്ലാവരും മദ്യപിക്കാറുണ്ടെന്ന് മോഹന്‍ലാല്‍, ലാലിനെതിരെ ട്രോള്‍ പൂരം
മോഹന്‍ലാലിന്റെ വാക്കുകള്‍ വിവാദമാകുന്നു. വൈകീട്ട് എന്താ പരിപാടി എന്ന ചോദ്യത്തിന് ലാല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ എടുത്തു അമ്മാനമാടുന്നത്.ലാലിന്റെ വാക്കുകള്‍ ഇങ്ങനെ..

എന്തു കാര്യം ചെയ്യുന്നതും നമ്മള്‍ രസിച്ച് ചെയ്യുക എന്നതാണ്. 24 മണിക്കൂറും നമുക്ക് മദ്യപിച്ച് നടക്കാനാവില്ല. അങ്ങനെ ചെയ്യുന്നവര്‍ പൂര്‍ണമായും ആല്‍ക്കഹോളിക്കായി മാറി കഴിഞ്ഞു.

ഞാന്‍ മദ്യപിക്കുന്നയാളാണ്. കേരളത്തിലെ എല്ലാവരും മദ്യപിക്കുന്ന ആള്‍ക്കാരാണ്. സിനിമയിലൊക്കെ ചില പാര്‍ട്ടികള്‍ ഉണ്ടാകാം, ഷൂട്ട് കഴിഞ്ഞ് ഒരു റിലാക്സേഷനു വേണ്ടി പുറത്തുപോയി കഴിക്കാറുണ്ട്. ചെയ്യുന്ന ഒരു കാര്യം ഭംഗിയായി ചെയ്യുന്നുണ്ടെങ്കില്‍ എന്താണ് കുഴപ്പം? അതൊരു അനുഷ്ഠാനം പോലെ ചെയ്യുന്നുവെന്നുള്ളൂ.

നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഇതെല്ലാം ഉണ്ടായിരുന്ന കാര്യങ്ങളാണ്. പരസ്യത്തില്‍ ഞാന്‍ വൈകീട്ട് എന്താ പരിപാടി എന്ന് ചോദിക്കുന്നതിനെ വളച്ചൊടിച്ചു. സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാനായി ആരോ ഉണ്ടാക്കിയ പ്രശ്നമാണിത്.

എത്രയോ സിനിമകളില്‍ മദ്യപിക്കുന്ന കഥാപാത്രമായി എത്തിയ ആളാണ് ഞാന്‍. അന്ന് എല്ലാവരും അത് ആസ്വദിച്ചു. എയ്ഡ്സ്, റെയില്‍വേ, മരുന്നുകള്‍, ക്യാന്‍സര്‍ തുടങ്ങിയ വിഷയങ്ങള്‍ പശ്ചാത്തലമാക്കി പരസ്യം ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ആര്‍ക്കും സംസാരിക്കാനില്ല. മോഹന്‍ലാല്‍ പറഞ്ഞു.




Other News in this category



4malayalees Recommends