ചാനലില്‍ വാര്‍ത്ത വായിച്ചത് മകളെ മടിയിലിരുത്തി: പ്രതിഷേധമിങ്ങനെ

ചാനലില്‍ വാര്‍ത്ത വായിച്ചത് മകളെ മടിയിലിരുത്തി: പ്രതിഷേധമിങ്ങനെ
എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ അവതാരകയുടെ പ്രതിഷേധമിങ്ങനെ. പാക് ചാനല്‍ അവതാരക മകളെ മടിയിലിരുത്തിയാണ് വാര്‍ത്ത വായിച്ചത്.

ഇന്ന് ഞാന്‍ നിങ്ങളുടെ അവതാരക കിരണ്‍ നാസ് അല്ല, ഒരു അമ്മയാണ് അതുകൊണ്ടാണ് ഇവിടെ എന്റെ മകളുമൊത്ത് ഞാന്‍ ഇരിക്കുന്നത്.' ക്യാമറക്ക് മുന്നിലിരുന്ന് പ്രേക്ഷകരോട് കിരണ്‍ പറഞ്ഞു.

ശവശരീരം എത്ര ചെറുതായാലും അതുണ്ടാക്കുന്ന വേദന വളരെ വലുതാണ്. ഇന്ന് ഒരു ചെറിയ ശവശരീരം കസൂറിലെ നിരത്തില്‍ കിടക്കുകയാണ്. പാകിസ്താന്‍ മുഴുവനും അതിന്റെ ഭാരത്താല്‍ ഞെരിയുന്നു. മനുഷ്യത്വത്തിന്റെ ശവദാഹമാണ് ഇന്നേ ദിവസം അടയാളപ്പെടുത്തുന്നത്.

ഇത്തരം കേസുകളില്‍ കണ്ടുവരുന്ന പൊലീസ് നിഷ്‌ക്രിയത്വത്തെയും പരസ്പരമുള്ള രാഷ്ട്രീയ പഴിചാരലുകളെയും ശക്തമായ ഭാഷയില്‍ കിരണ്‍ വിമര്‍ശിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കിരണ്‍ ആവശ്യപ്പെടുന്നു.

കസൂര്‍ ജില്ലയിലെ വീട്ടില്‍നിന്ന് കഴിഞ്ഞയാഴ്ച തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തിനടുത്ത് കണ്ടെത്തിയത്.

Other News in this category



4malayalees Recommends