ബ്രിട്ടീഷ് ഉപഗ്രഹം ഡെമോന്‍സ്‌ട്രേറ്റര്‍ ഇന്ത്യന്‍ റോക്കറ്റിലേറി ബഹിരാകാശത്തേക്ക്; സ്‌പേസില്‍ നിന്നും ഭൂമിയുടെ ഉപരിതലത്തിന്റെ എച്ച്ഡി വീഡിയോകള്‍ പകര്‍ത്താനാവുന്ന അത്ഭുത ഉപഗ്രഹം; എര്‍ത്ത്-ഐയുടെ ഉപഗ്രഹം വിജയിച്ചാല്‍ എച്ച്ഡി സിനിമ പോലെ ഭൂമി കാണാം

ബ്രിട്ടീഷ് ഉപഗ്രഹം ഡെമോന്‍സ്‌ട്രേറ്റര്‍ ഇന്ത്യന്‍ റോക്കറ്റിലേറി ബഹിരാകാശത്തേക്ക്; സ്‌പേസില്‍ നിന്നും ഭൂമിയുടെ ഉപരിതലത്തിന്റെ എച്ച്ഡി വീഡിയോകള്‍ പകര്‍ത്താനാവുന്ന അത്ഭുത ഉപഗ്രഹം; എര്‍ത്ത്-ഐയുടെ ഉപഗ്രഹം വിജയിച്ചാല്‍ എച്ച്ഡി സിനിമ പോലെ ഭൂമി കാണാം
ഒരു ഇന്ത്യന്‍ റോക്കറ്റിലേറി ഒരു ബ്രിട്ടീഷ് ഉപഗ്രഹം ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചു. ഇത് വരെ അയച്ചിരിക്കുന്നത് പോലുള്ള ഒരു റോക്കറ്റല്ലിത്. മറിച്ച് ഭൂമിയുടെ ഉപരിതലത്തിന്റെ ഫുള്‍ കളര്‍, എച്ച്ഡി വീഡിയോകള്‍ സ്‌പേസില്‍ നിന്നും പകര്‍ത്താന്‍ സാധിക്കുന്ന ഒരു ഉപഗ്രഹമാണിത്.അതായത് ഈ ഡെമോന്‍സ്‌ട്രേറ്റര്‍ ഉപഗ്രഹത്തിലൂടെ ഒരു എച്ച്ഡി സിനിമക്ക് സമാനമായ ക്വാളിറ്റിയോട് കൂടിയ ഭൂമിയുടെ ആകാശക്കാഴ്ചകള്‍ ഇതിലൂടെ നമുക്ക് മുന്നിലെത്തും.

ഇതിനെ തുടര്‍ന്ന് ഇത്തരത്തിലുള്ള 15 ഉപഗ്രഹങ്ങള്‍ കൂടി ഭ്രമണപഥത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗില്‍ഡ്‌ഫോര്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായ എര്‍ത്ത്-ഐ ആണിവ ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്‍ഡ്യന്‍ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളില്‍ പോകുന്ന 31 പേ ലോര്‍ഡുകളില്‍ ഒന്നായിരിക്കും ഈ ചെറിയതും കുറഞ്ഞ ചെലവ് വരുന്നതുമായ യുകെ മിഷന്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ്‌പോര്‍ട്ടില്‍ നിന്നാണിത് ആകാശത്തേക്ക് അയച്ചിരിക്കുന്നത്.

ഇത് വിക്ഷേപിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം മുന്‍കൂട്ടി പദ്ധതിയിട്ടത് പോലെ ഇതുമായി ആദ്യ സമ്പര്‍ക്കം പുലര്‍ത്താന്‍ കണ്‍ട്രോളര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഈ സ്‌പേസ്‌ക്രാഫ്റ്റ് ഒരു പ്രീ-പ്രൊഡക്ഷന്‍ മോഡലില്‍ ഉള്ളതാണ് ഇത് വരാനിരിക്കുന്ന മാസങ്ങളില്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ ഗില്‍ഫോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ മാനുഫാക്ചറായ എസ്എസ്എല്‍ എര്‍ത്ത് ഐയുടെ ആദ്യത്തെ ബാച്ചിലുള്ള അഞ്ച് ഓപ്പറേഷല്‍ സ്‌പേസ് ക്രാഫ്റ്റ് കൂടി വിക്ഷേപിക്കുന്നതായിരിക്കും.

ഈ പ്ലാറ്റ് ഫോമുകള്‍ക്കുള്ള കോണ്‍ട്രാക്ടുകള്‍ നവംബറിലായിരുന്നു ഒപ്പ് വയ്ക്കപ്പെട്ടിരുന്നത്. ഇതിന്റെ വരാനിരിക്കുന്ന കോണ്‍സ്റ്റലേഷനായ വിവിഡ്-ഐ ആയിരിക്കും ഹൈ ഡെഫനിഷനിലുള്ള ഫുള്‍ കളര്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഭൂമിയുടെ ഉപരിതലത്തിന്റെ ചെറിയ വീഡിയോ ദൃശ്യങ്ങള്‍ ഇത് ഓര്‍ബിറ്റിലെത്തുന്നതിന് മുമ്പ് തന്നെ പകര്‍ത്തുന്നതായിരിക്കും. എന്നാല്‍ ഭ്രമണപഥത്തിലെത്തിയാല്‍ മാത്രമേ വ്യാപകമായ ഷൂട്ടിംഗ് നടത്താനാവുകയുള്ളൂ.

505 കിലോമീറ്റര്‍ ആല്‍ട്ടിറ്റിയൂഡിലായിരിക്കും ഡെമോന്‍സ്‌ട്രേറ്റര്‍ ഭ ൂമിയെ വലം വയ്ക്കുന്നത്. ഇതിന് ഒരു പ്രത്യേക ലൊക്കേഷനിലേക്ക് ശ്രദ്ധയൂന്നുന്നതിനും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുമുള്ള കഴിവുണ്ട്. ഇതിന് തെളിമയുള്ള സ്റ്റില്‍ ചിത്രങ്ങള്‍ അല്ലെങ്കില്‍ രണ്ട് മിനുറ്റ് മൂവി സീക്വന്‍സുകള്‍ എന്നിവ പകര്‍ത്താന്‍ സാധിക്കുന്നതായിരിക്കും. ഇതിന് സെക്കന്‍ഡില്‍ 50 ഫ്രയിമുകള്‍ പകര്‍ത്താന്‍ സാധിക്കുമെന്നും ഇതില്‍ വളരെയേറെ വിവരങ്ങള്‍ അടങ്ങിയിരിക്കുമെന്നും എര്‍ത്ത് ഐയെ സിഇഒ റിച്ചാര്‍ഡ് ബ്ലെയിന്‍ വിശദീകരിക്കുന്നു.

Other News in this category4malayalees Recommends