ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധ സൂചകമായി നടത്തിയ വാര്‍ത്താ സമ്മേളനം ; ചരിത്രത്തിലാദ്യമായിട്ടുള്ള പ്രതിഷേധം ; സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ നാളെ അടിയന്തര യോഗം ചേരും

ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധ സൂചകമായി നടത്തിയ വാര്‍ത്താ സമ്മേളനം ; ചരിത്രത്തിലാദ്യമായിട്ടുള്ള പ്രതിഷേധം ; സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ നാളെ അടിയന്തര യോഗം ചേരും

കോടതിയിലെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയതിന് തൊട്ടുപിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണില്ല. അറ്റോര്‍ണി ജനറലിനോടൊപ്പം വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധ സൂചകമായി വാര്‍ത്താസമ്മേളനം വിളിച്ചത്. സംഭവത്തിന് ശേഷം സുപ്രീംകോടതി നടപടികള്‍ പുനരാരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ബാര്‍ കൗണ്‍സില്‍ നാളെ അടിയന്തിരമായി യോഗം ചേരും. ദീപക് മിശ്രക്കും സുപ്രീംകോടതി ഭരണത്തിനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് എജിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ജഡ്ജിമാര്‍ പ്രകോപനത്തിലേക്ക് പോകരുതെന്ന് എജി അറിയിച്ചു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രിം കോടതി പരിസരം സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയം അംഗങ്ങളായ നാല് ജസ്റ്റിസുമാര്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്‌ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരുന്നത്. പിന്നീട് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തി ദീപക് മിശ്രക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

അതേസമയം സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് മോദി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും മോഡി ആവശ്യപ്പെട്ടിരിക്കുകയാണ്.Other News in this category4malayalees Recommends