ആധാറുമായി മൊബൈല്‍ ഫോണ്‍ സിം ബന്ധിപ്പിക്കാന്‍ മറ്റൊരാളെ ഏല്‍പ്പിച്ചു ; അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 1.10 ലക്ഷം രൂപ

ആധാറുമായി മൊബൈല്‍ ഫോണ്‍ സിം ബന്ധിപ്പിക്കാന്‍ മറ്റൊരാളെ ഏല്‍പ്പിച്ചു ; അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 1.10 ലക്ഷം രൂപ

ആധാറുമായി മൊബൈല്‍ ഫോണ്‍ സിം ബന്ധിപ്പിക്കാന്‍ മറ്റൊരാളെ ഏല്‍പ്പിച്ചയാള്‍ക്ക് 1.10 ലക്ഷം നഷ്ടമായതായി പരാതി. ജയ്പൂരിലെ ജന്‍താ സ്റ്റോര്‍ സ്വദേശിയായ എസ് കെ ബ്രിജ്വാനിയാണ് ആധാറുമായി സിം ബന്ധിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ 1.10 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയുമായി രംഗത്തെത്തിയത്. പ്രാദേശിക ദിനപത്രമായ പത്രികയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആധാറുമായി സിം ബന്ധിപ്പിക്കാന്‍ വേണ്ടി മറ്റൊരാളുടെ കൈവശം ഫോണ്‍ നല്‍കിയിരുന്നു.


എന്നാല്‍ സിം ബ്ലോക്ക് ആയിപ്പോയെന്നും, പകരം ഉപയോഗിക്കാന്‍ മറ്റൊരു സിം കടയുടമ നല്‍കിയെന്നുമാണ് യുവാവ് പറഞ്ഞത്. പിന്നീട് ബാങ്കില്‍ എത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1.10 ലക്ഷം നഷ്ടമായതായി വ്യക്തമായത്. തന്റെ സിം ഉപയോഗിച്ച് 1.10 ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായി ചൂണ്ടിക്കാണിച്ച് ബ്രിജ്വാനി പരാതി നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends