പതിനായിരം യുവാക്കള്‍ക്ക് രണ്ടു മാസത്തിനകം ജോലി നല്‍കുമെന്ന് എംഎ യൂസഫലി

പതിനായിരം യുവാക്കള്‍ക്ക് രണ്ടു മാസത്തിനകം ജോലി നല്‍കുമെന്ന് എംഎ യൂസഫലി
പ്രമുഖ വ്യവസായിയായ എംഎ യൂസഫലി പതിനായിരം യുവാക്കള്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് വ്യക്തമാക്കി. ലോക കേരള സഭയിലായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം. ഇതിന്റെ പ്രയോജനം കിട്ടുക ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലുലു സൈബര്‍ പാര്‍ക്ക് ഇതിനു വേണ്ടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷം പ്രവാസി ക്ഷേമത്തിനു വേണ്ടി ഒന്നിക്കണമെന്നും യൂസഫലി സഭയില്‍ അഭ്യര്‍ത്ഥിച്ചു.

നിയമസഭാ മന്ദിരത്തിലാണ് ലോക കേരള സഭയുടെ ആദ്യത്തെ സമ്മേളനം നടന്നത്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കേരളത്തിന്റെ വികസനത്തിനു പ്രവാസികളുടെ പങ്കാളിത്തം സമഗ്രമായി ഉപയോഗിക്കാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends