അശ്ലീല വീഡിയോ പങ്കുവച്ച യുവതിയ്ക്ക് യുഎഇയില്‍ തടവു ശിക്ഷ വിധിച്ചു

അശ്ലീല വീഡിയോ പങ്കുവച്ച യുവതിയ്ക്ക് യുഎഇയില്‍ തടവു ശിക്ഷ വിധിച്ചു
അശ്ലീല വീഡിയോ പങ്കുവച്ച അറബ് യുവതിക്ക് യുഎഇയില്‍ തടവുശിക്ഷ വിധിച്ചു. ഒരു വര്‍ഷത്തെ തടവു ശിക്ഷയാണ് അബുദാബി ഫെഡറല്‍ സുപ്രീം കോടതി വിധിച്ചത്. ഇതിനു പുറമെ 250,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. യുവതി അശ്ലീല വീഡിയോ വിവിധ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

യുവതിയുടെ നടപടി പൊതുസദാചാരം ലംഘിക്കുന്നതും അശ്ലീല പ്രചരിപ്പിക്കുന്നതുമാണെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. യുവതി ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതായി കോടതി കണ്ടെത്തി.

യുവതി അശ്ലീല വീഡിയോ പ്രചരിപ്പിക്കാനായി ട്വിറ്റര്‍, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളാണ് ഉപയോഗിച്ചത്. യുവതിയുടെ അക്കൗണ്ട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഡിസംബറിലാണ് യുവതിയെ പോലീസ് പിടികൂടിയത്. യുവതി 'ദമാനി' എന്ന പേര് ഉപയോഗിച്ചാണ് സാമൂഹിക മാധ്യമങ്ങള്‍ അശ്ലീല വീഡിയോ പങ്കുവച്ചിരുന്നത്.

Other News in this category4malayalees Recommends