ഒടിയനില്‍ മഞ്ജുവാര്യര്‍ക്കും മൂന്നു ലുക്കെന്ന് സംവിധായകന്‍

ഒടിയനില്‍ മഞ്ജുവാര്യര്‍ക്കും മൂന്നു ലുക്കെന്ന് സംവിധായകന്‍
ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തില്‍ മോഹന്‍ലാലിനു മാത്രമല്ല മഞ്ജുവിനും ചിത്രത്തില്‍ മൂന്നു ലുക്കുകളുണ്ടാകുമെന്നും കഥാപാത്രത്തിന്റെ 20, 35, 50 എന്നീ പ്രായഭേദങ്ങളിലെത്തുന്ന മഞ്ജു സ്‌ക്രീനില്‍ ഒരത്ഭുതം തന്നെ സൃഷ്ടിക്കും, വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ് മഞ്ജുവിന്റേത്. മോഹന്‍ലാലിന്റേയും പ്രകാശ് രാജിന്റേയും കഥാപാത്രങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റിയാണ് ഉരുത്തിരിഞ്ഞു വരുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മഞ്ജുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കുമിത്, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിലെ നടിയുടെ അഭിനയം അതിഗംഭീരമായിരുന്നെന്നും സംവിധായകന്‍ വ്യക്തമാക്കി.

അതേസമയം ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരി 5ന് ആരംഭിക്കാനാണ് തീരുമാനം.ഒടിയനില്‍ മോഹന്‍ലാലിനും പ്രകാശ് രാജിനും മഞ്ജുവാര്യര്‍ക്കും പുറമേ നരേന്‍, സിദ്ദിഖ് , ഇന്നസെന്റെ് തുടങ്ങിയ താരങ്ങളും അണി നിരക്കുന്നുണ്ട്.

Other News in this category4malayalees Recommends