യുകെയില്‍ മരണം വിതച്ച് ഓസി ഫ്‌ലൂ കാട്ട് തീ പോലെ പടരുമ്പോള്‍ പനിയെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കിട്ടാനില്ല; രാജ്യമാകമാനം ആളുകള്‍ ജാബിന് വേണ്ടി പരിഭ്രാന്തിയോടെ നെട്ടോട്ടമോടുന്നു; മുതലെടുക്കാന്‍ മരുന്ന് വില കൂട്ടി ഹോള്‍സെയില്‍ വില്‍പനക്കാര്‍

യുകെയില്‍  മരണം വിതച്ച് ഓസി ഫ്‌ലൂ കാട്ട് തീ പോലെ പടരുമ്പോള്‍ പനിയെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ കിട്ടാനില്ല; രാജ്യമാകമാനം ആളുകള്‍ ജാബിന് വേണ്ടി പരിഭ്രാന്തിയോടെ നെട്ടോട്ടമോടുന്നു; മുതലെടുക്കാന്‍ മരുന്ന് വില കൂട്ടി ഹോള്‍സെയില്‍ വില്‍പനക്കാര്‍
ഓസി ഫ്‌ലൂ യുകെയിലാകമാനം കാട്ടുതീ പോലെ പടര്‍ന്ന് പിടിക്കുന്ന ആപത്കരമായ സാഹചര്യത്തില്‍ ഇതിനുള്ള വാക്‌സിന്‍ മിക്ക കെമിസ്റ്റുകളുടെ പക്കലും തീര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.വൈറസ് ബാധ നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന നിരക്ക് വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ മരണനിരക്ക് കുത്തനെ ഉയരുമെന്നും അധികൃതര്‍ ഭയപ്പെടുന്നു.പനി പിടിക്കുന്നത് പ്രതിരോധിക്കുന്നതിനായി ഹൈ സ്ട്രീറ്റ് ഫാര്‍മസികളില്‍ എത്തിയവര്‍ക്ക് മരുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.മിഡ്‌ലാന്‍ഡ്‌സ്, ദി സൗത്ത്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, കുംബ്രിയ എന്നിവിടങ്ങളിലുടനീളമുള്ള 10 ബൂട്‌സ് ബ്രാഞ്ചുകളില്‍ ജാബുകള്‍ തീര്‍ന്നതായി വെളിപ്പെട്ടിരുന്നു. എന്നാല്‍ ഉടന്‍ ഇവ എത്തിക്കുമെന്ന് ഉറപ്പും ഇതിനിടെ ഉയര്‍ന്ന് വന്നിരുന്നു.

രാജ്യമാകമാനമുള്ള ആറ് ഏരിയകളിലെ ഫാര്‍മസികളില്‍ മരുന്ന് തീര്‍ന്നുവെന്ന് അവിടങ്ങളിലെ രോഗികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വാക്‌സിന്റെ ഹോള്‍സെയില്‍ വില്‍പനക്കാര്‍ ഇതിന്റെ വില വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ചുരുങ്ങിയത് ആറ് ഏരിയകളിലെ രോഗികള്‍ തങ്ങള്‍ ഒന്നലധികം കെമിസ്റ്റുകളുടെ അടുത്ത് മരുന്നിനായി പോയിരുന്നുവെന്നും എന്നാല്‍ ഇത് ലഭിച്ചിരുന്നില്ലെന്നും വെളിപ്പെടുത്തിയിരുന്നു. പനി പടരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി വാക്‌സിനെടുക്കാത്ത നിരവധി ചെറിയ കുട്ടികളെയും കൊണ്ട് രക്ഷിതാക്കള്‍ സൗത്ത് ലണ്ടനിലെ ചില ഭാഗങ്ങളിലെ ഫയര്‍ സ്റ്റേഷനുകളിലെത്തിയിരുന്നു. ഇവിടെ എമര്‍ജന്‍സി ക്ലിനിക്കുകള്‍ വാക്‌സിനേഷനു വേണ്ടി ഏര്‍പ്പെടുത്തിയിരുന്നു.

വിന്റര്‍ ക്രൈസിസ് രൂക്ഷമായതിനെ തുടര്‍ന്ന് എന്‍എച്ച് എസ് ചികിത്സ നിഷേധിച്ച നിരവധി ബ്രിട്ടീഷ് രോഗികള്‍ക്ക് ചികിത്സ വാഗ്ദാനം ചെയ്ത് കലൈസിലെ ഹോസ്പിറ്റല്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ബ്രിട്ടന്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും രൂക്ഷമായ പനിക്കാലമാണിതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുമെത്തിയ പനി വൈറസ് യൂറോപ്പിലാകമാനം കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് പടര്‍ന്ന് പിടിച്ചിരിക്കുന്നതിനാലാണിത്.ഇതിനിടെ ഓസി ഫ്‌ലൂ ബാധിച്ച് മരിച്ചവരുടെ എണ്ണം യുകെയില്‍ 85 ആയി കുതിച്ചുയര്‍ന്നിരിക്കുന്നു. കഴിഞ്ഞ ആഴ്ച മാത്രം മരിച്ചിരിക്കുന്നത് 27 പേരാണ്.

എല്ലാ പെന്‍ഷനര്‍മാര്‍ക്കും ഒമ്പത് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും തുടര്‍ച്ചയായ രോഗമുള്ളവര്‍ക്കും എന്‍എച്ച്എസ് ഈ പനിയെ പ്രതിരോധിക്കുന്നതിനുള്ള ഫ്‌ലൂ ജാബ് നല്‍കി വരുന്നുണ്ട്.യുകെയിലാകമാനം മിക്കയിടങ്ങളിലും ഫ്‌ലൂ ജാബിനുള്ള വില 13 പൗണ്ടാണ് വാങ്ങി വരുന്നത്. ഒവര്‍ധിച്ച് വരുന്ന ഓസി ഫ്‌ലൂ ബാധയില്‍ നിന്നും കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനായി ജാബ് ആവശ്യപ്പെട്ട് വരുന്നവരുടെ എണ്ണം നാള്‍ക്ക്‌നാള്‍ വര്‍ധിച്ച് വരുന്നുവെന്നാണ് ബൂട്‌സ് യുകെയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇതിനാല്‍ നിരവധി ബൂട്‌സ് സ്റ്റോറുകളില്‍ ജാബ് താല്‍ക്കാലികയമായെങ്കിലും ഇല്ലാതായിരിക്കുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിവരിക്കുന്നു.

Other News in this category4malayalees Recommends