ഹീത്രോ വിമാനത്താവളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ തയ്യാറെടുത്ത യുവതി പിടിയില്‍; 27 കാരിയെ പൊക്കിയിരിക്കുന്നത് അഡിസ് അബാബയില്‍ നിന്നുമെത്തിയ വിമാനമിറങ്ങിയപ്പോള്‍; ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ 54 ശതമാനം പെരുപ്പം

ഹീത്രോ വിമാനത്താവളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ തയ്യാറെടുത്ത യുവതി പിടിയില്‍; 27 കാരിയെ പൊക്കിയിരിക്കുന്നത് അഡിസ് അബാബയില്‍ നിന്നുമെത്തിയ വിമാനമിറങ്ങിയപ്പോള്‍; ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ 54 ശതമാനം പെരുപ്പം
ഹീത്രോ വിമാനത്താവളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ തയ്യാറെടുത്തിരുന്ന സ്ത്രീ അറസ്റ്റിലായി. 27 വയസുള്ള ബ്രിട്ടീഷുകാരിയെയാണ് ടെററിസം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഡിസ് അബാബയില്‍ നിന്നും ഹിത്രോയില്‍ വന്നിറങ്ങിയപ്പോഴായിരുന്നു യുവതിയെ പൊലീസ് പൊക്കിയത്. ഇവരെ അറസ്റ്റ് ചെയ്യുകയും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചുവെന്ന സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്ത് വരുന്നുവെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്. ടെററിസ്റ്റ് ആക്ട് 2006ലെ സെക്ഷന്‍ 5 പ്രകാരമാണ് ഇവരെ കൈകാര്യം ചെയ്ത് വരുന്നത്.

ജനുവരി 12ാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മെട്രൊപൊളിറ്റന്‍ പോലീസിലെ കൗണ്ടര്‍ ടെററിസം കമാന്‍ഡ് പിടികൂടിയിരിക്കുന്നതെന്നാണ് മെട്രൊപൊളിറ്റന്‍ പോലീസില്‍ നിന്നുമിറക്കിയിരിക്കുന്ന ഒരു പ്രസ്താവന വെളിപ്പെടുത്തുന്നത്. യുവതിയെ സൗത്ത് ലണ്ടന്‍ പോലീസ് സ്‌റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്ത് വരുന്നത്. പോലീസ് കസ്റ്റഡിയിലായ ഇവരെചുറ്റിപ്പറ്റിയുള്ള സൂക്ഷ്മമായ അന്വേഷണമാണിപ്പോള്‍ നടന്ന് വരുന്നത്. 2017ല്‍ അഞ്ച് ഭീകരാക്രമണങ്ങള്‍ തുടരെത്തുടരെ യുകെയെ വേട്ടയാടിയതിനെ തുടര്‍ന്ന് രാജ്യത്തെ ഭീകരാക്രമണ സാധ്യതയുടെ തോത് സിവിയര്‍ എന്ന കാറ്റഗറിയിലാക്കിയിരുന്നു.

ഈ ഒരു പശ്ചാത്തലത്തില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നവരുടെ എണ്ണത്തില്‍ 54 ശതമാനം ഉയരുകയും കഴിഞ്ഞ വര്‍ഷം അറസ്റ്റിലായവരുടെ എണ്ണം 400 ആയി വര്‍ധിക്കുകയും ചെയ്തിരുന്നു. ഈ അടുത്ത കാലത്തെ യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ കാലമായിരുന്നു 2017. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടെ യുകെയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടായത് 64 അറസ്റ്റുകളായിരുന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്നായിരുന്നു ഈ അറസ്റ്റുകളുണ്ടായത്. 2001ന് ശേഷം ഇത്തരത്തില്‍ അറസ്റ്റിലാവുന്നവരുടെ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്.

അറസ്റ്റിലാവരില്‍ 58 പേര്‍ സ്ത്രീകളായിരുന്നുവെന്നതും കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. രേഖപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതൊരു റെക്കോര്‍ഡുമാണ്. 115 അറസ്റ്റുകള്‍ നടത്തിയതില്‍ 97 പേരു തീവ്രവാദവുമായി ബന്ധപ്പെട്ടാണ് പിടിയിലായിരിക്കുന്നതെന്നും വെളിപ്പെട്ടിരിക്കുന്നു. ഭീകരാക്രമണഭീഷണിയില്‍ സമീപകാലത്തായി വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് പോലീസും സെക്യൂരിറ്റി സര്‍വീസുകളും വ്യക്തമാക്കിയിരിക്കുന്നുവെന്നാണ് സെക്യൂരിറ്റി മിനിസ്റ്ററായ ബെന്‍ വാലാസ് വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ഭീകരാക്രമണ ഭീഷണിയെ നേരിടുന്നതിനായി സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്നും മിനിസ്റ്റര്‍ ആഹ്വാനം ചെയ്യുന്നു.

Other News in this category4malayalees Recommends