885 കോടി മുതല്‍ മുടക്കില്‍ യുഎഇയില്‍ ഷോപ്പിംഗ് മാള്‍ വരുന്നു

885 കോടി മുതല്‍ മുടക്കില്‍ യുഎഇയില്‍ ഷോപ്പിംഗ് മാള്‍ വരുന്നു
പുതിയ മാള്‍ വരുന്നു. 865 കോടി രൂപ മുതല്‍ മുടക്കിലാണ് പുതിയ മാള്‍ നിര്‍മിക്കുന്നത്. മിര്‍കാസ് മാള്‍ എന്ന പേരിട്ടിരിക്കുന്ന ഈ മാള്‍ അജ്മനിലാണ് ഷോപ്പിംഗ് വസന്തം സമ്മാനിക്കുക. ഈ മാള്‍ പുതിയ ഷോപ്പിംഗ് വിസ്മയം സമ്മാനിക്കുന്നതിനു പുറമെ കെട്ടിട നിര്‍മാണത്തിലെ സവിശേഷതകള്‍ കൊണ്ടു ജനങ്ങളെ അതിശയിപ്പിക്കും. മാളില്‍ സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മാളില്‍ സസ്യങ്ങള്‍ വളരുമെന്നു മിര്‍കാസ് മാള്‍ അധികൃതര്‍ അറിയിച്ചു. മാത്രമല്ല രാത്രയില്‍ ആകാശത്ത് നക്ഷത്രങ്ങളെ കണ്ട് ഷോപ്പിംഗ് നടത്താന്‍ സാധിക്കുന്ന വിധത്തിലാണ് റൂഫ് ക്രമീകരിക്കുക. ഇത്തരം അനുഭവങ്ങള്‍ സമ്മാനിക്കുന്ന യുഎഇയിലെ ആദ്യത്തെ മാള്‍ മിര്‍കാസ് മാളായിരിക്കും.

അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന മാളിനു ഒരു മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റാണ് ഉണ്ടാകുക. ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍ എന്ന വന്‍കിട നിര്‍മാണ കമ്പനിയാണ് മാളിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

മാളിലെ 38,000 സ്‌ക്വയര്‍ മീറ്റ് വ്യാപര സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്കു കൊടുക്കും. അജ്മാന്‍ ഹോള്‍ഡിങിന്റെ ഉടമസ്ഥതയിലുള്ള മാള്‍ അറബ് സംസ്‌കാരത്തോടെ ചേര്‍ന്ന നിലയിലായിരിക്കും നിര്‍മിക്കുകയെന്നു അണിയറ ശില്‍പ്പികള്‍ അവകാശപ്പെട്ടു.

Other News in this category4malayalees Recommends