സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ശ്രീജത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി

സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ശ്രീജത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി
പൊലീസ് കസ്റ്റഡയില്‍ കൊല്ലപ്പെട്ട സഹോദരന്റെ നീതിക്കു വേണ്ടി സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ശ്രീജത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് നിവിന്‍ ശ്രീജിത്തിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്.

തീവ്രവേദനയില്‍ 762 ദിവസങ്ങള്‍. ഹൃദയം തകരുകയാണ് ഇതു കാണുമ്പോള്‍. തന്റെ സഹോദരന്റെ മരണത്തിനു പിന്നിലുള്ള സത്യം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ഈ രാജ്യത്തെ ഓരോ പൗരനുമുള്ളതുപോലെ നീതി ശ്രീജിത്തിനും അവകാശപ്പെട്ടതാണ്. ഞാനും നിന്നോടൊപ്പമുണ്ട് സഹോദരാ.. ഈ ഒറ്റയാള്‍ പോരാട്ടത്തിന് എന്റെ അഭിനന്ദനം. ശ്രീജിത്തിന് നീതി കിട്ടണം; നിവിന്‍ പോളി തന്റെ പേജില്‍ എഴുതുന്നു

Other News in this category4malayalees Recommends