അനുയോജ്യനായ ഭര്‍ത്താവിനെ കിട്ടിയില്ല ; ജീവിതം തകര്‍ന്നുവെന്നെഴുതി കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി

അനുയോജ്യനായ ഭര്‍ത്താവിനെ കിട്ടിയില്ല ; ജീവിതം തകര്‍ന്നുവെന്നെഴുതി കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി
ഭര്‍ത്താവ് തനിക്ക് അനുയോജ്യനായ ആളല്ലെന്ന തോന്നലില്‍,കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി. ദുണ്ടിഗലിലാണ് സംഭവം. ദുണ്ടിഗല്‍ സ്വദേശിയായ ഡി.ശ്രുജന(26)യെയും മൂന്നുവയസ്സുകാരി മകളെയെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എംബിഎ ബിരുദധാരിയാണ് മരിച്ച ശ്രുജന. അനുയോജ്യനായ ഭര്‍ത്താവിനെ ലഭിച്ചില്ലെന്നും ജോലിയും ജീവിതവും ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ശ്രുജന ഭര്‍ത്താവ് ശങ്കറുമായി ചേര്‍ച്ചയിലല്ലായിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച ശങ്കര്‍ ഒരു സാധാരണ തൊഴിലാളിയായിരുന്നു.

വീട്ടില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാല്‍ ഇവര്‍ കുറച്ച് ദിവസങ്ങളായി അസ്വസ്ഥയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ആത്മഹത്യയെ കുറിച്ച് ചിന്തിച്ച യുവതി വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടെയില്‍ മകളുടെ ഭാവി കൂടി നശിക്കുമെന്നോര്‍ത്താണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

Other News in this category4malayalees Recommends