ചിമ്പുവും ഒവിയയും വിവാഹിതരായ ചിത്രങ്ങള്‍ ; സത്യമിതാണ്...

ചിമ്പുവും ഒവിയയും വിവാഹിതരായ ചിത്രങ്ങള്‍ ; സത്യമിതാണ്...
കഴിഞ്ഞ ഒരാഴ്ച്ചയായി ചിമ്പുവും ബിഗ് ബോസ് ഫെയിം ഓവിയയും വിവാഹിതരായെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു ഇരുവരുടേയും വിവാഹചിത്രവും വാര്‍ത്തകള്‍ക്കൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ . ഇതു നമ്മ ആളു എന്ന ചിത്രത്തിലെ സിമ്പുവിന്റെയും നയന്‍താരയുടെയും ചിത്രം മോര്‍ഫ് ചെയ്താണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്.

മുന്‍പ് ഓവിയയോട് ചിമ്പു വിവാഹഭ്യര്‍ത്ഥന നടത്തുന്ന തരത്തിലുള്ള ട്വീറ്റ് പുറത്തു വന്നിരുന്നു. എസ് ടി ആര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയായിരുന്നു ഇത്. ഈ സംഭവം നിഷേധിച്ചു കൊണ്ട് സിമ്പു തന്നെ അന്ന് നേരിട്ട് രംഗത്തെത്തിയിരുന്നു. വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്‌ക്രീന് ഷോട്ടായി പ്രചരിച്ച ഈ വ്യാജ ട്വീറ്റിനു പിന്നില്‍ ആരാണെന്ന് തനിയ്ക്കറിയാമെന്നും അയാള്‍ക്കുള്ള തന്റെ അവസാന ശാസനമാണിതെന്നും താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തയെപ്പറ്റി നടന്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

അടുത്തിടെ സിമ്പുവും ഓവിയയും സക്കപോടു പോടു രാജയിലെ മാരണ മാട്ട ഗാനം ഒരുമിച്ച് ആലപിച്ചിരുന്നു. ഇതാകാം വിവാഹ വാര്‍ത്ത മെനയുന്നതിന് പിന്നില്‍.

Other News in this category4malayalees Recommends