ബ്രിട്ടീഷുകാരിയുമായുള്ള ബന്ധത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനില്‍ ബോംബ് വാങ്ങി ; ഇന്ത്യന്‍ വംശജന് യുകെയില്‍ എട്ടു വര്‍ഷം തടവുശിക്ഷ

ബ്രിട്ടീഷുകാരിയുമായുള്ള ബന്ധത്തെ എതിര്‍ത്ത അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈനില്‍ ബോംബ് വാങ്ങി ; ഇന്ത്യന്‍ വംശജന് യുകെയില്‍ എട്ടു വര്‍ഷം തടവുശിക്ഷ
ബ്രട്ടനിലെ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ എതിര്‍ത്തതിന് അച്ഛനെ കൊല്ലാനായി ഓണ്‍ലൈനില്‍ ബോംബ് വാങ്ങാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജന് എട്ടുവര്‍ഷം തടവ്. ഗുര്‍ജിത് സിംഗ് റന്‍ധാവെയെയാണ് യു.കെ കോടതി തടവിനു ശിക്ഷിച്ചത്. കഴിഞ്ഞ മേയ് മാസത്തിലാണ് ഗുര്‍ജിത് കാര്‍ബോംബ് ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ സ്‌ഫോടകവസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യുന്നവരെ നിരീക്ഷിക്കുന്ന യു.കെ രഹസ്യാന്വേഷണ വിഭാഗം ബോംബെന്ന് തോന്നിക്കുന്ന മറ്റൊരു വസ്തു പകരം വച്ച് ഡെലിവറി ചെയ്യുകയായിരുന്നു.

ബ്രിട്ടീഷുകാരിയുമായുള്ള ബന്ധത്തിന് സിഖ് വംശജനായ അച്ഛന്‍ സമ്മതിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്താന്‍ പത്തൊമ്പതുകാരനായ ഗുര്‍ജീത് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കേസ് ഞെട്ടിക്കുന്നതാണെന്ന് ശിക്ഷ വിധിക്കവേ കോടതി നിരീക്ഷിച്ചു.കാമുകിയോടൊപ്പം ജീവിക്കാനും സര്‍വ്വകലാശാലയില്‍ പഠനം തുടരാനുമുള്ള അടങ്ങാത്ത ആഗ്രഹമാണ് നിങ്ങളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ആഗ്രഹിച്ച കാര്യം നേടാന്‍ സ്വന്തം അച്ഛന്റെ ജീവന്‍ അപകടപ്പെടുത്തുന്നത് ഞെട്ടിപ്പിക്കുന്നതാണ്'.

ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണ് ഓണ്‍ലൈനായി കാര്‍ബോംബിന് ഗുര്‍ജിത് ഓര്‍ഡര്‍ ചെയ്യുന്നത്. ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠനത്തിനായി അവസരം ലഭിച്ചിരിക്കെയാണ് ഇയാള്‍ക്ക് ജയിലില്‍ പോകേണ്ടിവന്നത്.

Other News in this category4malayalees Recommends