അമേരിക്കയിലേക്ക് മെക്‌സിക്കോയില്‍ നിന്നും പോര്‍ക്ക് ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; വിലക്കേര്‍പ്പെടുത്തിയിരുന്നത് ക്ലാസിക്കല്‍ സ്വിനെ ഫീവര്‍ ഭീഷണിയെ തുടര്‍ന്ന്; സ്വാഗതം ചെയ്ത് പന്നിയിറച്ചി നിര്‍മാതാക്കള്‍

അമേരിക്കയിലേക്ക് മെക്‌സിക്കോയില്‍ നിന്നും പോര്‍ക്ക് ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; വിലക്കേര്‍പ്പെടുത്തിയിരുന്നത് ക്ലാസിക്കല്‍ സ്വിനെ ഫീവര്‍ ഭീഷണിയെ തുടര്‍ന്ന്; സ്വാഗതം ചെയ്ത് പന്നിയിറച്ചി നിര്‍മാതാക്കള്‍
മെക്‌സിക്കോയില്‍ നിന്നുമുള്ള പോര്‍ക്ക് ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ക്ലാസിക്കല്‍ സ്വിനെ ഫീവര്‍ (സിഎസ്എഫ്) ബാധിച്ച പോര്‍ക്കാണ് മെക്‌സിക്കോയില്‍ നിന്നും വരുന്നതെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ ഈ വിലക്ക് പിന്‍വലിച്ചതോടെ മെക്‌സിക്കോയില്‍ നിന്നുമുള്ള എല്ലാ സ്‌റ്റേറ്റുകള്‍ക്കും അമേരിക്കയിലേക്ക് പോര്‍ക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കും.

നിരോധനം നീക്കുന്നുവെന്ന് ഇന്നലെയാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മെക്‌സിക്കോ ഗവണ്‍മെന്റിന് യുഎസ്ഡിഎയുടെ അനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ഷന്‍ സര്‍വീസ് (എപിഎച്ച്‌ഐഎസ്) ഒരു അപേക്ഷയയച്ചിരുന്നു. ഇതില്‍ ഈ പ്രശ്‌നത്തിന്റെ വിശദമായ ഒരു അവലോകനവമുണ്ട്. 2015ലെ ഒരു സൈറ്റ് വിസിറ്റിനെ തുടര്‍ന്ന് 2016ല്‍ നടത്തിയ ഇനീഷ്യല്‍ റിസ്‌ക് അസെസ്‌മെന്റും ഉള്‍പ്പെടുത്തിയിരുന്നു.

നിലവില്‍ മെക്‌സിക്കോയില്‍ നിന്നും വരുന്ന പോര്‍ക്കില്‍ സിഎസ്എഫ് അപകടസാധ്യതയില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നുവെന്നാണ് എപിഎച്ച്‌ഐഎസ് ഉറപ്പ് നല്‍കുന്നത്. പന്നികളെ ബാധിക്കുന്ന കടുത്ത വൈറസ് ബാധയായ സിഎസ്എഫ് 1970കളുടെ അവസാനത്തിലായിരുന്നു അമേരിക്കയിലുടനീളം പടര്‍ന്ന് പിടിച്ചിരുന്നത്. പോര്‍ക്കിന്റെ സ്വതന്ത്ര വ്യാപാരത്തെ തങ്ങള്‍ പിന്തുണക്കുന്നതോടൊപ്പം അവയ്ക്ക് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തുന്നതിനെയും അനുകൂലിക്കുന്നുവെന്നാണ് നാഷണല്‍ പോര്‍ക്ക് പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ പ്രസിഡന്റായ കെന്‍ മാസ്‌കോഫ് പ്രതികരിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends