കേരളാ ബാങ്ക് ഈ വര്‍ഷം വരുന്നു ; ഒന്നരലക്ഷം കോടിയുടെ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നു ; രാജ്യത്തെ രണ്ടാമത്ത വലിയ ബാങ്കായി മാറ്റും

കേരളാ ബാങ്ക് ഈ വര്‍ഷം വരുന്നു ; ഒന്നരലക്ഷം കോടിയുടെ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നു ; രാജ്യത്തെ രണ്ടാമത്ത വലിയ ബാങ്കായി മാറ്റും
ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞപോലെ ഒടുവില്‍ കേരള ബാങ്ക് സാക്ഷാത്കാരത്തിലേക്ക്. അതും ഈ വര്‍ഷം തന്നെ. കേരള ബാങ്ക് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ലോക കേരള സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടാംഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ ശാഖകള്‍ തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒന്നര ലക്ഷം കോടിയുടെ വിദേശ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സഹകരണ നിക്ഷേപങ്ങളില്‍ 60 ശതമാനവും കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ സഹകരണ മേഖലകളില്‍ പ്രവാസി നിക്ഷേപമില്ലെന്നതാണ് വസ്തുത.

കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങും. ഷെഡ്യൂള്‍ഡ് ബാഹ്കിനുള്ള ലൈസന്‍സ് ഇപ്പോള്‍ തന്നെ കൈവശമുള്ളതിനാല്‍ മറ്റ് ബുദ്ധിമുട്ടുണ്ടാവില്ല. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തില്‍ എസ്ബിഐ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് സെക്രട്ടറി പി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends