അമിതമായി മദ്യം കഴിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍ വഴിയരികില്‍ ; മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ ആശുപത്രിയിലെത്തിച്ചു

അമിതമായി മദ്യം കഴിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍ വഴിയരികില്‍ ; മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ ആശുപത്രിയിലെത്തിച്ചു
അമിതമായ അളവില്‍ മദ്യം കഴിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍. വഴിയരികില്‍ ബോധമില്ലാതെ കിടന്ന മൂന്നംഗ സംഘത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മൂവരും.

വിദ്യാര്‍ത്ഥികളില്‍ ഒരാളെ ബീച്ച് ആശുപത്രിയിലും മറ്റ് രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിലെ ഒരു ഹോട്ടല്‍ പരിസരത്തായി വിദ്യാര്‍ത്ഥികള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ആദ്യം ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മൂന്നുപേരുടേയും നില മെച്ചപ്പെട്ടു. ആദ്യമായി മദ്യം കഴിച്ചതാണ് അബോധാവസ്ഥയ്ക്ക് കാരണം. ട്യൂഷന്‍ ക്ലാസില്‍ പത്താം ക്ലാസ് പഠനം കഴിഞ്ഞത് ആഘോഷിക്കാനാണ് കുട്ടികള്‍ മദ്യം കഴിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Other News in this category



4malayalees Recommends