രാത്രിയില്‍ വിദ്യാര്‍ത്ഥിനിയുമായി കെഎസ്ആര്‍ടിസി ബസ് പാഞ്ഞു ; പോലീസ് കൈനീട്ടിയിട്ടും നിര്‍ത്തിയില്ല ; ജീപ്പ് തടഞ്ഞിട്ടു നാടകീയമായി പെണ്‍കുട്ടിയെ ബസില്‍ നിന്നിറക്കി !!

രാത്രിയില്‍ വിദ്യാര്‍ത്ഥിനിയുമായി കെഎസ്ആര്‍ടിസി ബസ് പാഞ്ഞു ; പോലീസ് കൈനീട്ടിയിട്ടും നിര്‍ത്തിയില്ല ; ജീപ്പ് തടഞ്ഞിട്ടു നാടകീയമായി പെണ്‍കുട്ടിയെ ബസില്‍ നിന്നിറക്കി !!
അര്‍ദ്ധ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്ത 17 കാരിയ്ക്ക് ഇറങ്ങാന്‍ ബസ് നിര്‍ത്തി കൊടുക്കാതെ മിന്നല്‍ ബസ് പാഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പള്ളിക്കര കെ അബ്ദുള്‍ അസീസിന്റെ മകള്‍ക്കാണ് ദുരനുഭവമുണ്ടായത്.

പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്ന് രാത്രി എട്ടു മണിക്കാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ഓണ്‍ലൈനില്‍ കോഴിക്കോട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്തത്. കൂട്ടുകാര്‍ കോഴിക്കോട് ഇറങ്ങിപോയപ്പോള്‍ മാത്രമാണ് ബസ് കാസര്‍കോട്ടേയ്‌ക്കെന്ന് മനസിലാകുന്നത്. കണ്ടക്ടറോട് പറയുമ്പോഴേക്കും കോഴിക്കോട് ടൗണ്‍ വിട്ടിരുന്നു. പയ്യോളിയില്‍ ബസ് നിര്‍ത്തി തരില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. കണ്ണൂര്‍ക്ക് ടിക്കറ്റെടുക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി 111 രൂപ നല്‍കി കണ്ണൂര്‍ക്ക് ടിക്കറ്റെടുത്തു. പയ്യോളിയില്‍ കാത്തുനിന്ന പിതാവിനെ വിളിച്ച് പെണ്‍കുട്ടി വിവരം പറഞ്ഞു. പിതാവ് പോലീസിനെ വിളിച്ചു. പോലീസുകാര്‍ ടൗണിലെത്തി കൈകാണിച്ചിട്ടും ബസി നിര്‍ത്തിയില്ല. വയര്‍ലസ് സെറ്റുപയോഗിച്ച് രണ്ടുതവണ മറ്റ് സ്ഥലങ്ങളില്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. തുടര്‍ന്ന് ചെമ്പാല പോലീസ് ജീപ്പ് റോഡിന് കുറുകെ ഇട്ട് ബസ് തടഞ്ഞു. വെളുപ്പിന് മൂന്നു മണിയായിരുന്നു. ആലപ്പുഴ സ്വദേശികളാണ് കണ്ടക്ടറും ഡ്രൈവറും.പയ്യോളിയില്‍ നിന്ന് 24 കിലോമീറ്ററുണ്ട് കുഞ്ഞിപ്പള്ളിയിലേക്ക്. ആ സമയത്ത് വിദ്യാര്‍ത്ഥിനിയെ എങ്ങനെ ഇറക്കിവിടുമെന്ന ചോദ്യത്തിന് ജീവനക്കാര്‍ക്ക് ഉത്തരമില്ലായിരുന്നു.പിതാവ് ബൈക്കിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഈ സമയം മറ്റ് യാത്രക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

Other News in this category4malayalees Recommends