സണ്ണി ലിയോണിന്റെ നൃത്തം തടഞ്ഞ സമരക്കാര്‍ ക്യാമറയില്‍ കുടുങ്ങി ; നൃത്തം അവതരിപ്പിക്കണമെങ്കില്‍ 40 ലക്ഷം വേണമെന്ന് ഡിമാന്‍ഡ് !!

സണ്ണി ലിയോണിന്റെ നൃത്തം തടഞ്ഞ സമരക്കാര്‍ ക്യാമറയില്‍ കുടുങ്ങി ; നൃത്തം അവതരിപ്പിക്കണമെങ്കില്‍ 40 ലക്ഷം വേണമെന്ന് ഡിമാന്‍ഡ് !!
നടി സണ്ണി ലിയോണിന്റെ പരിപാട് കന്നഡ സംസ്‌കാരത്തിന് ചേരില്ലെന്ന പേരില്‍ കൊടിയെടുത്തവരുടെ ലക്ഷ്യം മറ്റൊന്ന്. സദാചാരക്കാരുടെ ലക്ഷം പണമെന്ന് വ്യക്തമായി.സംഘടനാ നേതാക്കള്‍ ഇതേ പരിപാടി വീണ്ടും നടത്തുന്നതിനു പണം ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യം പുറത്ത്. സംഘാടകനെന്ന വ്യാജേന സമീപിച്ച ചാനല്‍ റിപ്പോര്‍ട്ടറോട് കന്നഡ രക്ഷണവേദികെ നേതാക്കള്‍ 40 ലക്ഷം രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.'സണ്ണി നൈറ്റ്‌സ്' എന്ന പരിപാടി നടത്തണമെങ്കില്‍ 30 ലക്ഷം രൂപ മുന്‍കൂര്‍ നല്‍കണമെന്നും ബാക്കി പരിപാടിക്കു ശേഷം നല്‍കിയാല്‍ മതിയെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. വേദികെയുടെ രണ്ടുവിഭാഗങ്ങളിലെയും നേതാക്കള്‍ പരിപാടിക്കായി പണം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.കൈക്കൂലി ആരോപണം വേദികെ വൈസ് പ്രസിഡന്റ് അഞ്ജനപ്പ നിഷേധിച്ചു.

പുതുവര്‍ഷത്തലേന്നു നടത്താനിരുന്ന പരിപാടിക്കു കന്നഡ രക്ഷണവേദികെയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. സര്‍ക്കാരും ഇവരുടെ ആവശ്യത്തിന് പിന്തുണയറിയിച്ചതോടെ സണ്ണി ലിയോണ്‍ പിന്മാറുന്നതായി അറിയിക്കുകയായിരുന്നു. എന്നാല്‍ അന്നു മാറ്റിവച്ച 'സണ്ണി നൈറ്റ്‌സ്' അടുത്തമാസം നടത്താനുള്ള നീക്കത്തിലാണ് സംഘാടകര്‍.

Other News in this category4malayalees Recommends