പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് മരിച്ചെന്ന് ചിന്തകര്‍ ; ഇപ്പോഴുള്ളത് അപരന്‍ ; തെളിവുകള്‍ നിരത്തി വിശദീകരണം

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് മരിച്ചെന്ന് ചിന്തകര്‍ ; ഇപ്പോഴുള്ളത് അപരന്‍ ; തെളിവുകള്‍ നിരത്തി വിശദീകരണം
ലോക പ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ലോകത്തിന് തന്നെ അത്ഭുതമാണ്. ഈ അടുത്ത കാലത്ത് സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെതായി വന്ന ചില മുന്നറിയിപ്പുകള്‍ എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു. നൂറു വര്‍ഷം കൊണ്ട് മാനവരാശി ഇല്ലതാക്കുമെന്നു പ്രചരിപ്പിക്കാനും അന്യഗ്രഹജീവികള്‍ ഉണ്ടെന്നുമുള്‍പ്പെടെ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്. എന്നാല്‍ ഇത് സാധാരണക്കാരെ ഭയപ്പെടുത്താനുള്ള നാടകമാണെന്ന് ചിന്തകര്‍ പറഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ പറയുന്നു.

സ്റ്റീഫന്‍ ഹോക്കിങ് മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സിദ്ധാന്തകര്‍ രംഗത്തെത്തിയിരിക്കുകയാണ് . 76 ാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് സ്റ്റീഫന്‍ ഹോക്കിങ് ആഘോഷിച്ചത്. ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിങ് മരിച്ചതായി ഇവര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനാണ്. നിലവില്‍ ഉള്ള അപരനെ രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ചേര്‍ന്നു കണ്ടെത്തിയതാണെന്നും ഇവര്‍ പറയുന്നു.

സ്റ്റീഫന്‍ ഹോക്കിങിന്റെ ജീവിതം വെള്ളിത്തരയിലും വന്നിട്ടുണ്ട്. ഇതു കൂടാതെ അദ്ദേഹത്തെ ജീവിതത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളാണ് രചിക്കപ്പെട്ടത്.

ഹോക്കിങിന്റെ രൂപത്തിനു കാര്യമായി മാറ്റമില്ലെന്നന്നത് തെളിവായി ഇവര്‍ ആരോപിക്കുന്നു . ശാസ്ത്രജ്ഞനു എ.എല്‍.എസ് രോഗമുണ്ട്. എന്നിട്ടും 1982 ലെ ചെറുപ്പം അദ്ദേഹം 2017 ലും നിലനിര്‍ത്തുന്നു. ഇതു കൂടാതെ മനുഷ്യന്‍ വളര്‍ന്നാലും ചെവി വളരുകയില്ല. പക്ഷേ ഹോക്കിങിന്റെ രൂപത്തില്‍ ചെവിക്ക് മാറ്റമുണ്ട്. പല്ലിന്റെ ഘടനയിലും വ്യത്യാസം പ്രകടമാണ്. സ്റ്റീഫന്‍ ഹോക്കിങിന്റെ ആദ്യ വിവാഹം ജെയിന്‍ വൈല്‍ഡുമായി ആയിരുന്നു. അന്നു സാധാരണ വസ്ത്രങ്ങള്‍ ധരിച്ച ഹോക്കിങ് രണ്ടാം വിവാഹത്തിനു പ്രത്യേകമായ വിധം വസ്ത്രധാരണം നടത്തിയെന്നും ചിന്തകര്‍ പറയുന്നു. എലൈന്‍ മാസെണാണ് ഹോക്കിങിന്റെ രണ്ടാം ഭാര്യ.

ഹോക്കിങ് സംസാരിക്കുന്നത് കമ്പ്യൂട്ടറിന്റെ സഹായത്താടെയാണ്. കവിളിലെ മസിലുകള്‍ വിറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് യന്ത്രസഹായത്തോടെ ഹോക്കിങ് സംസാരിക്കുന്നത്. ഇതിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. ഏതായാലും ശാസ്ത്രലോകം ഈ ചര്‍ച്ച ഏറ്റെടുത്തു കഴിഞ്ഞു.

Other News in this category4malayalees Recommends