കഴമ്പില്ലാത്ത വേഷങ്ങളുമായി ഇനി തന്നെ സമീപിക്കാന്‍ ആരും തയ്യാറാകില്ലെന്ന് നിത്യാ മേനോന്‍

കഴമ്പില്ലാത്ത വേഷങ്ങളുമായി ഇനി തന്നെ സമീപിക്കാന്‍ ആരും തയ്യാറാകില്ലെന്ന് നിത്യാ മേനോന്‍

ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്യാനാണ് നിത്യ മേനോനിഷ്ടം. കുറച്ചുള്ളെങ്കിലും തന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രത്യേകത വേണമെന്ന് താരത്തിന് നിര്‍ബന്ധമുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിത്യ പറയുന്നതിങ്ങനെചിത്രങ്ങളില്‍ ഒരിക്കലും മുഴുനീള കഥാപാത്രം തന്നെ വേണമെന്ന് താന്‍ വാശിപിടിച്ചിട്ടില്ല. 'ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യാവുന്നതിന്റെ പരമാവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയിലുടനീളമുള്ള കഥാപാത്രത്തെ നല്‍കണം എന്നാവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ക്കും സിനിമാ നിര്‍മ്മാതാക്കള്‍ക്കുമറിയാം എനിയ്ക്ക് ഏതു തരം വേഷമൊക്കെയാണ് യോജിക്കുകയെന്ന് . അതു മാത്രമല്ല ഇപ്പോള്‍ കഴമ്പില്ലാത്ത വേഷങ്ങളുമായി ആരും എന്നെ സമീപിക്കാറില്ല. അവര്‍ക്കറിയാം ഞാനത് സ്വീകരിക്കുകയില്ലെന്ന്''

നിത്യയുടെ അടുത്ത ചിത്രം വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷ സിനിമയായ പ്രാണയാണ്. ഹിന്ദി , മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെത്തുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ഒരു മടങ്ങിവരവിലാണ് താരം.


Other News in this category4malayalees Recommends