ബഹ്‌റൈനില്‍ ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ്

ബഹ്‌റൈനില്‍ ശുചിത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ്
മനാമ: ബഹറിനില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ മാംസ വില്‍പ്പന നടത്തുന്ന അനധികൃത തെരുവ് കച്ചവടക്കാര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വ്യവസായ വാണിജ്യ ടൂറിസം വകുപ്പുകളുടെ ഉപഭോക്തൃ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ടാണ് നടപടികള്‍ സ്വീകരിക്കുന്നത്. അനധികൃതമായി കച്ചവടം നടത്തിയവരെ കണ്ടെത്തിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തതമാക്കി.
Other News in this category4malayalees Recommends