പുതുവത്സര ആഘോഷമായ ' പിറവി' നെഞ്ചിലേറ്റി...

പുതുവത്സര ആഘോഷമായ ' പിറവി' നെഞ്ചിലേറ്റി...
ആഷ്‌ഫോര്‍ഡ് ; കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ' പിറവി' ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം നാലു മണിക്ക് നൂറില്‍ പരം സ്ത്രീകളേയും പെണ്‍കുട്ടികളേയും അണി നിരത്തി ഗുജറാത്തി പരമ്പരാഗത ഫോക്ക് ഡാന്‍സായ ഡാണ്ടിയ നൃത്തത്തോടെ ആരംഭിച്ചു.


തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി രാജീവ് തോമസ്, വിശിഷ്ടാതിഥികള്‍ക്കും ക്രിസ്മസ് പപ്പയായ അലന്‍ തോമസിനും സദസ്സിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് സോനു സിറിയക് മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തയ്യാറാക്കിയ ക്രിസ്മസ് ട്രീയിലെ നക്ഷത്ര വിളക്ക് തെളിയിച്ച് ഉത്ഘാടനം ചെയ്തു. ശേഷം മാര്‍ത്തോമ സഭയുടെ മൂന്‍ മണ്ഡലാംഗവും ലണ്ടന്‍ സെന്റ് ജോണ്‍സ് പള്ളിയുടെ മുന്‍ കമ്മറ്റി അംഗവും പ്രശസ്ത വാഗ്മിയുമായ ഷാബു വര്‍ഗ്ഗീസ് ക്രിസ്മസ് ദുത് നല്‍കി. ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസ്തുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച് കൈകോര്‍ക്കുമ്പോവാണ് ക്രിസ്തുമസ് അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുല്‍ക്കൂട് മത്സരത്തില്‍ ജെ ഡി ഡ്രൈവിങ് സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് പ്രസിഡന്റ് നല്‍കുകയുണ്ടായി. തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നുവന്ന മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നുചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ ്ംഗങ്ങള്‍ക്കും പിറവിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് ജോജി കോട്ടക്കല്‍ നന്ദി അറിയിക്കുകയുണ്ടായി. ജോയ്ന്റ് സെക്രട്ടറി ലിന്‍സി അജിത്, ട്രഷറര്‍ മനോജ് ജോണ്‍സണ്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമയ ബദ്ധിതമായി യോഗം ജൂലി മനോജ് നിയന്ത്രിച്ചു.


യുവജന പ്രതിനിധകളായ ആഗ്ന, സ്‌നേഹ, അലീന, എന്നിവരുടെ മേല്‍ നോട്ടത്തില്‍ കൊച്ചു പെണ്‍കുട്ടികള്‍ അവതരിപ്പിച്ച് അതീവ ഹൃദ്യവും നയന മനോഹരവുമായ മെഴുകുതിരി നൃത്തത്തോട് പിറവിക്ക് ആരംഭം കുറിച്ചു. 70ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച പിറവി നൃത്ത സംഗീത ശില്‍പവും ക്രിസ്മസ് പാപ്പമാരുടെ നൃത്തവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി ക്രിസ്ത്യന്‍ നൃത്തരൂപമായ മാര്‍ഗ്ഗംകളിയും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവയാല്‍ പിറവി കൂടുതല്‍ സമ്പന്നമായി.

സിനിമാറ്റിക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു സജികുമാറിന്റെ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സ് സദസ്സിനെ ഇളക്കി മറിച്ചു.

പിറവി വന്‍ വിജയമായി തീര്‍ക്കുവാനായി അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും പ്രോഗ്രാം കമ്മറ്റിക്കും പ്രോഗ്രാം കമ്മറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.

എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം ജെറി, സാം, ജസ്റ്റിന്‍, തോമസ്, ബിന്ദ്‌ന, കറിയാച്ചന്‍, സജികുമാര്‍, വിശാല്‍, സണ്ണി ബൈജു എന്നിവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞ് പിരിയുമ്പോള്‍ അംഗങ്ങളും അതിഥികളും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിലും കാതിലും കരളിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് 'പിറവി'യെന്ന് അഭിപ്രായപ്പെട്ടു.

Other News in this category



4malayalees Recommends