കുവൈറ്റ് അമീറിന് മാര്‍പ്പാപ്പയുടെ അഭിനന്ദനം

കുവൈറ്റ് അമീറിന് മാര്‍പ്പാപ്പയുടെ അഭിനന്ദനം
കുവൈറ്റ സിറ്റി: സമാധാനവും ഐക്യവും മാനുഷിക മൂല്യങ്ങളും നിലനിര്‍ത്തുന്നതിന് കുവൈറ്റ് അമീര്‍ ഷേഖ് സബ അല്‍അഹമ്മദ് അല്‍ജാബിര്‍ അല്‍സബ നല്‍കുന്ന സംഭാവനകള്‍ മാതൃകാപരമെന്ന് പോപ്പ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടു. കുവൈറ്റിന്റെ വത്തിക്കാന്‍ നയതന്ത്രപ്രതിനിധിയും സ്വിറ്റ്‌സര്‍ലണ്ട് സ്ഥാനപതിയുമായ ബേദര്‍ അല്‍തുനേയ്ബ് സന്ദര്‍ശിച്ച വേളയിലാണ് മാര്‍പ്പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഗള്‍ഫ് മേഖലയിലും അറബ് മേഖലയിലും ആഗോളതലത്തിലും നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അമീര്‍ ഷേഖ് സബ നിര്‍വ്വഹിച്ച മധ്യസ്ഥശ്രമങ്ങള്‍ മാതൃകയാണെന്നും പോപ്പ് പറഞ്ഞു.

അറബ് മേഖലയില്‍ സംജാതമായിട്ടുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അമീര്‍ ഷേഖ് സബയുടെ പങ്ക് നിര്‍ണായകമാണെന്നും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി അമീറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരട്ടെയെന്നും മാര്‍പ്പാപ്പ ആശീര്‍വദിച്ചു. അമീറിന് ഹൃദയം നിറഞ്ഞ അനുമോദനം അര്‍പ്പിക്കുന്നതായി പോപ്പ് ഫ്രാന്‍സിസ് പറഞ്ഞതായി വത്തിക്കാന്‍ നയതന്ത്ര പ്രതിനിധി ബേദര്‍ അല്‍തുനേയ്ബ് കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തി.
Other News in this category4malayalees Recommends