യുകെ ഡീലൊന്നുമില്ലാതെ യൂണിയനോട് ഗുഡ് ബൈ പറഞ്ഞാല്‍ ബ്രസല്‍സ് ഗ്രൂപ്പിന്റെ 500 ബില്യണ്‍ പൗണ്ട് സ്വാഹ....!!അതേ സമയം യുകെയ്ക്ക് 651 ബില്യണ്‍ പൗണ്ടിന്റെ ലാഭവും; പുതിയ പ്രവചനത്തില്‍ വിരണ്ട യൂണിയന്‍ യുകെയ്ക്ക് കീഴടങ്ങുമോ...??

യുകെ ഡീലൊന്നുമില്ലാതെ യൂണിയനോട് ഗുഡ് ബൈ പറഞ്ഞാല്‍   ബ്രസല്‍സ് ഗ്രൂപ്പിന്റെ 500 ബില്യണ്‍ പൗണ്ട് സ്വാഹ....!!അതേ സമയം യുകെയ്ക്ക് 651 ബില്യണ്‍ പൗണ്ടിന്റെ ലാഭവും; പുതിയ പ്രവചനത്തില്‍ വിരണ്ട യൂണിയന്‍ യുകെയ്ക്ക് കീഴടങ്ങുമോ...??
2019 മാര്‍ച്ച് 29ന് യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ യൂണിയന്‍ വിട്ട് പോയാല്‍ യുകെയ്ക്ക് ഇത് കൊണ്ട് മെച്ചം മാത്രമേയുണ്ടാവുകയുള്ളുവെന്നാണ് മുന്‍ പ്രധാനമന്ത്രി മാര്‍ഗററ്റ് താച്ചറുടെ ഭരണകാലത്ത് ട്രഷറിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച ബ്രെക്‌സിറ്റ് അനുകൂല സാമ്പത്തിക ശാസ്ത്രജ്ഞനായ സര്‍ പട്രിക്ക് മിന്‍ഫോര്‍ഡ് പ്രവചിച്ചിരിക്കുന്നത്. അതായത് ഇതിലൂടെ യുകെക്ക് മൊത്തത്തില്‍ 651 ബില്യണ്‍ പൗണ്ടിന്റെ ലാഭമാണുണ്ടാവുകയെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. എന്നാല്‍ അതേ സമയം യൂറോപ്യന്‍ യൂണിയന് ഇതിലൂടെ 507 ബില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഈ പുതിയ പ്രവചനത്തില്‍ വിരണ്ട യൂണിയന്‍ യുകെയുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച് വിലപേശലില്‍ അടിയറവ് പറയുമോ എന്ന ചോദ്യം ഇപ്പോള്‍ ശക്തമാകുന്നുണ്ട്. മിന്‍ഫോര്‍ഡിന്റെ പുതിയ മുന്നറിയിപ്പ് പുറത്ത് വന്നതോടെ ബ്രെക്‌സിറ്റ് വിലപേശലില്‍ കൂടുതല്‍ വിട്ട് വീഴ്ച ചെയ്യുന്നതിനുള്ള സമ്മര്‍ദമാണ് ബ്രസല്‍സ് നേതൃത്വത്തിന് മേല്‍ ശക്തമായിരിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളെ തുടര്‍ന്ന് ഒരൊറ്റ ഡീലുമില്ലാതെ യുകെ യൂണിയനില്‍ നിന്നും ഇറങ്ങിപ്പോയാല്‍ അത് വഴി യുകെയ്ക്ക് മെച്ചം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും അതിനാല്‍ യൂണിയന്റെ മര്‍ക്കടമുഷ്ടിക്ക് കീഴടങ്ങി നഷ്ടമുണ്ടാക്കുന്ന ഡീലില്‍ യുകെ ഒപ്പിടേണ്ടുന്ന യാതൊരു ആവശ്യവുമില്ലെന്നും മിന്‍ഫോര്‍ഡ് കടുത്ത നിര്‍ദേശമേകുന്നു.

ഇരുവിഭാഗവും ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ വിട്ട് വീഴ്ചയില്ലാതെ നിലകൊള്ളുകയും തല്‍ഫലമായി അടുത്ത വര്‍ഷം മാര്‍ച്ച് 29ന് യാതൊരു വിധത്തിലുമുള്ള കരാറിലും ഒപ്പിടാതെ ബ്രിട്ടന്‍ ബ്രസല്‍ സഖ്യത്തോട് തെറ്റിപ്പിരിഞ്ഞ് പോകുന്നതിനെ തുടര്‍ന്ന് രാജ്യത്തെ ജിഡിപിയില്‍ ഒമ്പത് ശതമാനം വര്‍ധനവ് അഥവാ ജിഡിപിയില്‍ 180 ബില്യണ്‍ പൗണ്ടിന്റെ പെരുപ്പമുണ്ടാകുമെന്നാണ് ഒരു പരമ്പരാഗത വ്യാപാരമാതൃകയെ എടുത്ത് കാട്ടി മിന്‍ഫോര്‍ഡ് അഭിപ്രായപ്പെടുന്നത്. ട്രഷറിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ മിന്‍ഫോര്‍ഡിന്റെ നിരദേശത്തിന് പ്രാധാന്യമേറെയുണ്ടെന്നത് യൂണിയനെ വിറളി പിടിപ്പിക്കുന്നുണ്ട്.

നിലവിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തെ ട്രാന്‍സിഷന്‍ ഡീലിനാി 38 ബില്യണ്‍ പൗണ്ടാണ് യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഡിലൊന്നുമില്ലാതെ യുകെ വിട്ട് പോയാല്‍ ഈ തുക കൊടുക്കേണ്ട ബാധ്യതയില്‍ നിന്നും യുകെക്ക് രക്ഷപ്പെടാന്‍ സാധിക്കും. യുകെ കയറ്റുമതി നടത്തുന്നതിനേക്കാള്‍ ഇറക്കുമതി നടത്തുന്ന രാജ്യമാണ്. നിലവില്‍ യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയമങ്ങള്‍ക്ക് കീഴില്‍ വ്യാപാരം നടത്തുന്നതിലൂടെ യുകെയ്ക്ക് 433 ബ ില്യണ്‍ പൗണ്ടാണ് ആ വകയില്‍ വര്‍ഷം തോറും ചെലവാക്കേണ്ടി വരുന്നത്. എ്ന്നാല്‍ ഡീലൊന്നുമില്ലാതെ യുണിയനില്‍ നിന്നും വിട്ട് പോയി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റ കീഴില്‍ യുകെ പ്രവര്‍ത്തിക്കുന്നതിലൂടെ ഈ സംഖ്യ ചെലവാക്കാതെ യുകെക്ക് രക്ഷപ്പെടാമെന്നും മിന്‍ഫോര്‍ഡ് ഓര്‍മിപ്പിക്കുന്നു.Other News in this category4malayalees Recommends