എന്‍എച്ച്എസ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഏജന്‍സി സ്റ്റാഫുകള്‍ക്കായി ദിവസം 1.27 മില്യണ്‍ പൗണ്ട് പൊടിക്കുന്നു;വിന്റര്‍ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് തയ്യാറെടുക്കുന്നതില്‍ ഗവണ്‍മെന്റ് വരുത്തിയ പരാജയത്തിന് നല്‍കേണ്ടി വില

എന്‍എച്ച്എസ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ഏജന്‍സി സ്റ്റാഫുകള്‍ക്കായി ദിവസം  1.27 മില്യണ്‍ പൗണ്ട് പൊടിക്കുന്നു;വിന്റര്‍ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് തയ്യാറെടുക്കുന്നതില്‍ ഗവണ്‍മെന്റ് വരുത്തിയ പരാജയത്തിന് നല്‍കേണ്ടി വില

യുകെയിലാകമാനം ഓസി ഫ്‌ലൂ കൊലവിളി നടത്തിക്കൊണ്ട് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലുണ്ടായിരിക്കുന്ന സമ്മര്‍ദത്തെ നേരിടുന്നതിനായി എന്‍എച്ച്എസ് ഏജന്‍സി സ്റ്റാഫുകള്‍ക്കായി ഒരു മില്യണ്‍ പൗണ്ടിലധികം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മേല്‍ ഇത് മൂലമുണ്ടായിരിക്കുന്ന വര്‍ധിച്ച സമ്മര്‍ദത്തെ നേരിടുന്നതിന് വേണ്ടിയാണ് വര്‍ധിച്ച പണം ചെലവാക്കി എമര്‍ജന്‍സി സ്റ്റാഫുകളെ നിയമിക്കേണ്ടി വന്നിരിക്കുന്നത്. ഹെല്‍ത്ത് ട്രസ്റ്റുകളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന എന്‍ച്ച്എസ് ഇംപ്രൂവ്‌മെന്റാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.


ഇത് പ്രകാരം താല്‍ക്കാലിക ജീവനക്കാര്‍ക്കായി എന്‍എച്ച്എസ് 2.9 ബില്യണ്‍ പൗണ്ട് ചെലവാക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ചെലവാക്കേണ്ടി വരുന്നത് അതായത് 16 ശതമാനവും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കാണ് ചെലവാക്കേണ്ടി വരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 1.27 മില്യണ്‍ പൗണ്ടാണ് ചെലവാക്കേണ്ടി വന്നിരിക്കുന്നത്. വിന്റര്‍ പ്രതിസന്ധിയെ നേരിടുന്നതിന് തയ്യാറെടുക്കുന്നതില്‍ ഗവണ്‍മെന്റ് അല്‍പം കാലതാമസമെടുത്തുവെന്നാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്റെ വൈസ് പ്രസിഡന്റായ ഡോ. ക്രിസ് മൗള്‍ട്ടന്‍ അഭിപ്രായപ്പെടുന്നത്.

2016-17 സാമ്പത്തിക വര്‍ഷത്തിലെ എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് മുമ്പത്തെ വര്‍ഷത്തില്‍ ഏജന്‍സി സ്റ്റാഫുകള്‍ക്ക് വേണ്ടി ചെലവാക്കിയിരുന്നത് 3.6 ബില്യണ്‍ പൗണ്ടായിരുന്നു.എന്നാല്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ചെലവാക്കിയിരിക്കുന്നത് 2.9 ബില്യണ്‍ പൗണ്ടാണ്. അതായത് ഇക്കാര്യത്തില്‍ ചെലവാക്കിയിരിക്കുന്ന തുകയില്‍ ഇടിവാണുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ 2.9 ബില്യണ്‍ പ ൗണ്ട് ചെലവാക്കിയിരിക്കുന്നത് വെറും ഡോക്ടര്‍മാര്‍ക്ക് വേണ്ടിയല്ലെന്നും മറിച്ച് എല്ലാ തരത്തിലുമുള്ള എന്‍എച്ച്എസ് ഏജന്‍സി സ്റ്റാഫുകള്‍ക്ക് വേണ്ടിയാണെന്നും എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് വക്താവ് പ്രതികരിച്ചു.

വേണ്ടത്ര പ്ലാനിംഗ് നടത്തുന്നതില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിനുണ്ടായ പാളിച്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പനിയുടെ പേരില്‍ ഒഴിവ് കഴിവ് പറയുക മാത്രമാണ് എന്‍എച്ച്എസ് നിലവില്‍ ചെയ്യുന്നതെന്നുമാണ് കേബ്രിഡ്ജിലെ അഡെന്‍ബ്രൂക്ക് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ആഡ്രിയാന്‍ ബോയ്‌ലെ പ്രതികരിച്ചിരിക്കുന്നത്. വിന്ററില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുമെന്ന് മുന്‍ കൂട്ടി അറിയാമായിരുന്നിട്ടും അതിനെ നേരിടുന്നതിന് വേണ്ടതൊന്നും നേരത്തെ ചെയ്യാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Other News in this category4malayalees Recommends