കാര്‍ വാങ്ങാനെത്തിയ ജയസൂര്യയെ ഞെട്ടിച്ച് ഷോറൂം ജീവനക്കാര്‍: ഇങ്ങനെയൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചില്ല

കാര്‍ വാങ്ങാനെത്തിയ ജയസൂര്യയെ ഞെട്ടിച്ച് ഷോറൂം ജീവനക്കാര്‍: ഇങ്ങനെയൊരു സര്‍പ്രൈസ് പ്രതീക്ഷിച്ചില്ല
ബെന്‍സിന്റെ പുതിയ കാര്‍ സ്വന്തമാക്കാന്‍ ഷോറൂമിലെത്തിയ നടന്‍ ജയസൂര്യ ശരിക്കും ഞെട്ടി. ബെന്‍സിന്റെ ലക്ഷ്വറി എസ്യുവി ജിഎല്‍സി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്. കൊച്ചിയിലെ ബെന്‍സ് ഡീലര്‍ഷിപ്പായ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.

വാഹനം സ്വന്തമാക്കാന്‍ കുടുംബവുമൊത്ത് ഷോറൂമിലെത്തിയ ജയസൂര്യയെ അതിശയിപ്പിക്കാനായി ആട് 2 ലെ കഥാപാത്രങ്ങളും ഷോറൂമിലുണ്ടായിരുന്നു. ഷോറൂം ജീവനക്കാര്‍ തന്നെയാണ് സര്‍ബത്ത് സമീറും അറയ്ക്കല്‍ അബുവുമൊക്കെയായി എത്തിയത്.

Other News in this category



4malayalees Recommends