വേര്‍പിരിഞ്ഞ് കഴിഞ്ഞ ദമ്പതികളെ കോടതി ഒന്നാക്കി ; ഏഴും നാലും വയസ്സുള്ള മക്കളുടെ മുന്നിലിട്ട് ഭാര്യയോടും ഒന്നര വയസ്സുള്ള മകനോടും ഭര്‍ത്താവ് ചെയ്തത് കൊടും ക്രൂരത

വേര്‍പിരിഞ്ഞ് കഴിഞ്ഞ ദമ്പതികളെ കോടതി ഒന്നാക്കി ; ഏഴും നാലും വയസ്സുള്ള മക്കളുടെ മുന്നിലിട്ട് ഭാര്യയോടും ഒന്നര വയസ്സുള്ള മകനോടും ഭര്‍ത്താവ് ചെയ്തത് കൊടും ക്രൂരത

ഏഴും നാലും വയസ്സുള്ള കുട്ടികളുടെ മുന്നിലിട്ട് പിതാവ് ഭാര്യയേയും ഒന്നര വയസ്സുള്ള മകനേയും വെട്ടി കൊലപ്പെടുത്തി. സുനിത,ഒന്നര വയസ്സുള്ള മകന്‍ എന്നിവരെയാണ് ഭര്‍ത്താവ് പ്രകാശ് ക്രൂരമായി കൊലപ്പെടുത്തിയത്. സ്ത്രീധനത്തെ ചൊല്ലിയുള്ള വഴക്കാണ് ഇരട്ട കൊലപാതകത്തില്‍ കലാശിച്ചത്. 2005ലാണ് ഇവര്‍ വിവാഹിതരായത്. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്റെ വഴക്കിനെ തുടര്‍ന്ന് ഇവര്‍ ഇയാള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസ് കൊടുത്തിരുന്നു.

ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നു. കോടതി ഇടപെട്ട് ഇവരെ ഒന്നിപ്പിക്കുകയായിരുന്നു. എന്നാല്‍ അതു വലിയ ദുരന്തത്തിലേക്കെത്തിച്ചു. പ്രകാശിന്റെ സഹോദരന്‍ വന്നു വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് തള്ളി തുറന്ന് അകത്തു കയറിയപ്പോഴാണ് അരും കൊലയുടെ ദൃശ്യങ്ങള്‍ കണ്ടത്. വീടിനുള്ളില്‍ ഭയന്നു വിറച്ച മൂന്ന കുട്ടികള്‍ അമ്മയേയും അനുജനേയും കൊന്നത് അച്ഛനാണെന്ന് ഇയാളോട് പറയുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും കൊലയാളി രക്ഷപ്പെട്ടിരുന്നു.


Other News in this category4malayalees Recommends